You are Here : Home / USA News

മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

Text Size  

Story Dated: Monday, October 07, 2019 01:51 hrs UTC

 

 

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉദാഘാടനം നിര്‍വഹി്ച്ചു.രാജ്യത്തിന് പുറത്ത് ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്നതില്‍ പ്രവാസികള്‍ മുഖ്യ പങ്ക് വഹിക്കുന്നതായി  മുരളീധരന്‍ പറഞ്ഞു.. അക്കാദമിക പഠനത്തിനപ്പുറം വ്യക്തിയെന്ന നിലയിലും പൗരനെന്ന നിലയിലുമുള്ള ഒരു കുട്ടിയുടെ സമഗ്രവികസനം എന്ന കാഴ്ചപ്പാടിലേക്ക് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസം എത്തിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കുട്ടികള്‍ നല്ല മാര്‍ക്ക് നേടി വിജയിക്കുന്നുണ്ടെങ്കിലും പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടാകുന്നില്ല. ഇതിന് ഫലപ്രദമായ പരിഹാരം കാണുന്നതിന് സമൂഹം തന്നെ ഒരു ബദല്‍ സംവിധാനം സൃഷ്ടിക്കണമെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 201 പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്.
 സാംസ്‌ക്കാരിക വിദ്യാഭ്യാസത്തി കൂടി പ്രാതിനിധ്യം നല്‍കണമെന്ന് ആശംസ നേര്‍ന്നമുന്‍ ഡിജിപി ഡോ. ടി. പി. സെന്‍കുമാര്‍ പറഞ്ഞു. ഗുരുവായൂര്‍  ശ്രീ കൃഷ്ണ കോളജിലെ സംസ്‌കൃത വകുപ്പ് അധ്യക്ഷ ഡോ. ലക്ഷ്മി ശങ്കര്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി,  മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ സ്ഥാപക ഡോ. നിഷ പിള്ള, ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ നിഷ അമ്പാടി, ഷൈലജ കുമാര്‍, താമര രാജീവ്, സജിതാ സോമന്‍, നിമ്മി പ്രശാന്ത്്, മീരാ വര്‍മ്മ, രാഗിണി നായര്‍, സ്മിതാ ഭാസി, പി ശ്രീകുമാര്‍, ഹരി ഗോവിന്ദ്, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസംഗിച്ചു. വിവിധ സാംസ്‌കാരിക പരിപാടികളും നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.