You are Here : Home / USA News

സുനിൽ തലവടി, ഫോമാ റോയൽ കൺവൻഷൻ ജനറൽ കൺവീനർ

Text Size  

Story Dated: Sunday, October 06, 2019 01:58 hrs UTC

2020 ജൂലൈയിൽ  നടക്കാനിരിക്കുന്ന  ഫോമായുടെ  രാജ്യാന്തര  റോയൽ കൺവൻഷന്റെ   ജനറൽ കൺവീനറായി  ഡാലസിൽ നിന്നുമുള്ള സുനിൽ തലവടിയെ  (സുനിൽ വർഗീസ്) തിരഞ്ഞെടുത്തു. ഏകദേശം  മൂന്നര  പതിറ്റാണ്ടുകൾക്ക്   മുമ്പ് അമേരിക്കയിലേക്ക്  കുടിയേറിയ  സുനിൽ,  ഡാളസ്  മലയാളി അസോസിയേഷൻ, തിരുവല്ല  അസോസിയേഷൻ  ഓഫ് ഡാലസ്, കേരള  ബോട്ട്  ക്ലബ്  ഓഫ്  ഡാലസ്  എന്നീ  നിരവധി  സാമൂഹ്യ  സാംസ്‌കാരിക  സംഘടനകളിൽ  സ്‌തുത്യർഹമായ  സേവനം  കാഴ്ച  വച്ചിട്ടുണ്ട്. കായിക  രംഗത്ത്  സുനിൽ  നൽകിയ  സേവനങ്ങൾ പ്രത്യേകം  ശ്രദ്ധയർഹിക്കുന്നു.
 
അമേരിക്കയിലെയും  കാനഡയിലെയും  പ്രധാന വോളിബോൾ ലീഗായ  കേരള  വോളിബോൾ  ലീഗ്  ഓഫ്  നോർത്ത്  അമേരിക്കയുടെ  ചെയർമാൻ കൂടിയാണ് ഇദ്ദേഹം.   വർഷം  തോറും നടത്തിവരുന്ന  സുപ്രസിദ്ധ  ജിമ്മി  ജോർജ്  മെമ്മോറിയൽ വോളി  ബോൾ  ടൂർണ്ണമെന്റ്   ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നത്  ഈ  ലീഗാണ്. ഡാലസ്  സ്‌ട്രൈക്കേഴ്‌സ് എന്ന  വോളിബോൾ  ക്ലബ്ബിന്റെ  നടത്തിപ്പിലും  പ്രവർത്തനങ്ങളിലും  ഇന്നും അദ്ദേഹം  പ്രധാന  പങ്ക് വഹിക്കുന്നു. ഇത്തരം  വിവിധ  മേഖലകളിൽ  സമർത്ഥമായി  തന്റെ  പാടവം  തെളിയിച്ച  ശക്തമായ  കരങ്ങളിലാണ് ഫോമാ  അന്തർദ്ദേശീയ  കൺവൻഷന്റെ കൺവീനർ  ചുമതല  ഈ  വർഷം അദ്ദേഹത്തിന്  നൽകിയിരിക്കുന്നത്.
 
റോയൽ കരീബിയൻ യാത്രാ  കപ്പലിൽ,   ജൂലൈ 6നു  ടെക്‌സാസിലെ  ഗാൽവേസ്റ്റൻ ക്രൂയിസ്  പോർട്ടിൽ  നിന്നും  പുറപ്പെട്ട്  കരീബിയൻ  ദ്വീപ  സമൂഹമായ  കൊസുമൽ  വഴി 10നു  തിരികെയെത്തുന്ന  ഒരു  വിനോദകപ്പൽ  യാത്രയായാണ്  ഇത്തവണത്തെ ഫോമാ റിപ്പോയാൽ കൺവൻഷൻ ആസൂത്രണം  ചെയ്‌തിരിക്കുന്നത്‌. ഏർളി ബേർഡ് സ്‌കീം പ്രകാരം ഒക്ടോബർ 31നു മുൻപ് റജിസ്റ്റർ  ചെയ്യുന്നവർക്ക്  പ്രത്യേക  ആനുകൂല്യം  ലഭ്യമാകും.  ഫോമാ  നാഷണൽ  കമ്മിറ്റിയും, ഡാലസ്  മലയാളി  അസോസിയേഷനും, സോമായുടെ സൗത്ത് റീജിയണിലെ എല്ലാ  അസോസിയേഷനുകളും  ഒത്തൊരുമിച്ച്  പ്രവർത്തിച്ച്  ഈ  കൺവൻഷൻ  വിജയകരമാക്കാനുള്ള  കഠിന പ്രയത്നം  തുടങ്ങിക്കഴിഞ്ഞതായി സുനിൽ അറിയിച്ചു. ഈ കൺവൻഷനിൽ പങ്കെടുക്കുന്ന  ഏവർക്കും  വ്യത്യസ്തമായ  ഒരനുഭവമാകും  ഉണ്ടാവുകയെന്ന് പുതുതായി ചുമതലയേറ്റ കൺവീനർ സുനിൽ തലവടി ഉറപ്പുനൽകി. ഈ ലിങ്കിൽ കൂടി എത്രയും വേഗം നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തികരിക്കുവാൻ അദ്ദേഹം അഭ്യർത്ഥിച്ചു http://fomaa.com/fomaa-ocean-cruise-convention/
fomaa-royal-convntn
ഫോമായുടെ  സേവനങ്ങൾ ജനമധ്യത്തിലെത്തിക്കുവാനും, ഈ കൺവൻഷനു  പരമാവധി ജനപങ്കാളിത്തം ഉറപ്പു വരുത്തുവാനുമുള്ള ശ്രമങ്ങളിലാണ് ഏവരുമെന്ന്  കൺവൻഷൻ കമ്മറ്റിയിലേക്ക് കൺവീനർ സുനിൽ തലവടിയെ സ്വാഗതം ചെയ്തുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, കൺവൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ  എന്നിവർ അറിയിച്ചു. http://fomaa.com/fomaa-ocean-cruise-convention/ 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.