You are Here : Home / USA News

കെസി.എസ് ഫണ്ട്‌റൈസിംഗ് പ്രോഗ്രാം -പൂരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Saturday, September 28, 2019 01:04 hrs UTC

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്‌നാനായ സെന്റര്‍ നവീകരണ പ്രൊജക്ടിന്റെ ധനശേഖരണാര്‍ത്ഥം നോര്‍ത്ത് അമേരിക്ക സന്ദര്‍ശിക്കുന്ന ഈവര്‍ഷത്തെ ഏറ്റവും നല്ല സ്റ്റേജ്‌ഷോ ആയ "പൂരം' നടത്തപ്പെടുന്നു. ഒക്‌ടോബര്‍ ആറാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഇവാന്‍സ്റ്റണ്‍ ടൗണ്‍ഷിപ്പ് ഹൈസ്കൂളില്‍ വച്ചാണ് പരിപാടി അവതരിപ്പിക്കുന്നത് (അഡ്രസ്: ഇവാന്‍സ്റ്റണ്‍ ടൗണ്‍ഷിപ്പ് ഹൈസ്കൂള്‍, 1600 ഡോഡ്ജ് ഈവ്, ഇവാന്‍സ്റ്റണ്‍, ഐ.എല്‍- 60201).

മികച്ച ദേശീയ നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സുരാജ് വെഞ്ഞാറമൂട്, സിനിമ- ടെലിവിഷന്‍ രംഗത്തെ പ്രഗത്ഭരായ ടിനി ടോം, വൈഷ്ണവ്, സരയൂ, നയനാ അലി, ഇനിയ, ഡെന്‍സി നൈനാര്‍, അസീസ് നെടുമങ്ങാട്, സിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട ഒരു മികച്ച താരനിരയാണ് 'പൂരം' എന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

ബി &കെ എക്വിപ്‌മെന്റ്, ലക്കി ലിങ്കണ്‍ ഗെയിമിംഗ് എന്നിവര്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായും, ഷാജി പള്ളിവീട്ടില്‍, കുഞ്ഞുമോന്‍ തത്തംകുളം എന്നിവര്‍ മെഗാ സ്‌പോണ്‍സര്‍മാരായും കടന്നുവന്നിട്ടുള്ള ഈ പരിപാടിയുടെ ആദ്യ ടിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളത് ജോണ്‍ - ആന്‍സി കുപ്ലിക്കാട്ട് ദമ്പതികളാണ്. ഇവരെ കൂടാതെ ഇരുപത്തഞ്ചോളം ഗ്രാന്റ് സ്‌പോണ്‍സര്‍മാരും, അമ്പതില്‍പ്പരം സ്‌പോണ്‍സര്‍മാരും ഉള്‍പ്പെട്ട ഈ പരിപാടിയെ ചിക്കാഗോയിലെ പൊതുസമൂഹം തങ്ങളുടെ മനസ്സിലേറ്റിക്കഴിഞ്ഞിരിക്കുന്നു.

പരിപാടിയുടെ വിജയത്തിനായി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ജിനോ കക്കാട്ടില്‍, പ്രൊജക്ട് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവരോടൊപ്പം ചിക്കാഗോ കെ.സി.എസിന്റെ നാല്‍പ്പത്തഞ്ചില്‍പ്പരം ബോര്‍ഡ് അംഗങ്ങളും പോഷകസംഘടനാ ഭാരവാഹികളും പ്രവര്‍ത്തിക്കുന്നു.

നാലു മണിക്കൂറോളം സമയം കാണികളെ കലയുടേയും നര്‍മ്മത്തിന്റേയും മാസ്മരിക ലോകത്തേക്ക് നയിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിക്കുന്നു. ഇനിയും ആര്‍ക്കെങ്കിലും ടിക്കറ്റുകള്‍ ലഭിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഷിജു ചെറിയത്തില്‍ (847 341 1088), ജയിംസ് തിരുനെല്ലിപ്പറമ്പില്‍ (847 858 5172), റോയി ചേലമലയില്‍ (773 319 6279), ടോമി എടത്തില്‍ (847 414 6757), ജറിന്‍ പൂതക്കരി (708 890 0983), സിറിയക് കൂവക്കാട്ടില്‍ (630 673 3382), ജിനോ കക്കാട്ടില്‍ (847 224 3382), എന്നിവരുമായോ, ഏതെങ്കിലും ബോര്‍ഡ് അംഗങ്ങളുമായോ ബന്ധപ്പെട്ട് ടിക്കറ്റ് കരസ്ഥമാക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.    

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.