You are Here : Home / USA News

കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഓണാഘോഷം ഗംഭീരമായി

Text Size  

Story Dated: Wednesday, September 18, 2019 03:55 hrs UTCജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ :  ചിക്കഗോലാന്‍ഡിലെ എറ്റവും  പഴക്കമേറിയ കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 14 നു ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് വളരെ ഭംഗിയായി നടന്നു.  അഞ്ഞൂറില്‍പ്പരം  ആളുകള്‍ പങ്കെടുത്ത ആഘോഷത്തില്‍ കോണ്‍ഗ്രസ്സമാന്‍ രാജാ കൃഷ്ണമൂര്‍ത്തി ആയിരുന്നു മുഖ്യാതിഥി .

അമേരിക്കയുടെയും ഇന്‍ഡയുടെയും ദേശീയ ഗാനങ്ങള്‍ക്കു ശേഷം, അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് പലമറ്റം ഏവരെയും സ്വാഗതം ചെയ്യുകയും അടുത്ത വര്‍ഷം മുതല്‍ ചിക്കഗോലാന്‍ഡിലെ കേരളീയരെ പ്രതിനിധീകരിക്കുന്ന എല്ലാ സംഘടനകളും ഓണാഘോഷ പരിപാടികള്‍  ജാതി മത ഭേദമെന്യേ എല്ലാവരെയും ഉള്‍പ്പെടുത്തി, മാനുഷരെല്ലാരും ഒന്നുപോലെ എന്ന ഓണകാഴ്ച സാക്ഷാത്കരിക്കുവാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു.

കാണ്‍ഗ്രസ്മാന്‍ കൃഷ്ണമൂര്‍ത്തി, തിരി തെളിയിച്ചു ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രേക്ഷകര്‍ക്ക് അദ്ദേഹം ഓണസന്ദേശം നല്‍കുകയും, അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് വേണ്ടി കോണ്‍സുല്‍ മിശ്ര ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ആഘോഷത്തില്‍ എടുത്തു പറയണ്ട ഒരുഘടകമാണ് കേരള അസോസിയേഷന്‍ ഈ വര്‍ഷം തുടങ്ങിവച്ച വിദ്യാഭ്യാസ പുരസ്കാരം. വിജയികളായ അല്‍ഫി സിറിയക്കിനും ജെറമി അബ്രാഹത്തിനും, പുരസ്കാര കമ്മിറ്റി ചെയര്‍മാന്‍ സിബി പാത്തികല്‍, ലൂക്കാച്ചന്‍ & അലി ടീച്ചര്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും, ജോര്‍ജ് വര്ഗീസ് "പ്രസാദ്" മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും നല്‍കി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തവരില്‍ ഗ്രേറ്റവസ് ഇന്‍കും, മംഗല്യ ജേഡലേഴ്‌സും ഉള്‍പ്പെടുന്നു. കലാക്ഷേത്ര ഒരുക്കിയ വളരെ സ്വാദിഷ്ടമായ, 27 വിഭവങ്ങള്‍ അടങ്ങിയ ഓണസാദ്യ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. ചെണ്ടമേളയും, താലപ്പൊലിയും, മഹാബലിയുടെ അകമ്പടിയോടുകൂടിയ ഘോഷയാത്ര ഹോളിലേക്കു പ്രവേശിച്ചു.

കേരള അസോസിയേഷന്‍ അംഗങ്ങളായ സീമ, ആന്‍ജോസ്, നിക്കി എന്നിവര്‍ എംസി ആയും, റോഷ്മി കുഞ്ചെറിയ കലാപരിപാടികളുടെ കോര്‍ഡിനേറ്റര്‍ ആയും ഈ വര്‍ഷത്തെ പ്രോഗ്രാം മനോഹരമാക്കി. പല കലാപരിപാടികള്‍, ആഘോഷങ്ങളെ വര്‍ണാഭമാക്കി.

കോര്‍ഡിനേറ്റര്‍മാരായി, പരിപാടികള്‍ക്ക്  നേതൃത്വം നല്കിയതു മനോജ് വലിയത്തറയും മജോജൂ ബേബിയുമായിരുന്നു. സുബാഷ് ജോര്‍ജ്, സ്‌പോസര്‍മാരായി ഓണനാഹോഷം നടത്തുവാനുള്ള കളമൊരുക്കിത്തന്ന മലബാര്‍ ഗോള്‍ഡ്, പട്ടേല്‍ ബ്രദേഴ്‌സ് , അറ്റോര്‍ണി സ്റ്റീവ് ക്രൈഫിസ് , ഗെറ്റവെ റീല്‍റ്റി, അശോക് ലക്ഷ്മണന്‍ , കിടങ്ങായില്‍ ഫാമിലി , മാള്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി റോസ്‌മേരി  കോലംചേരി ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More