You are Here : Home / USA News

വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെ നാല്‍പ്പതാം സ്ഥാനാഭിഷേക വാര്‍ഷികം

Text Size  

Story Dated: Sunday, April 26, 2020 03:08 hrs UTC

 
 
1980 ഏപ്രില്‍ 26-ന് കുമ്പഴ, (പത്തനംതിട്ട, കേരളം) സെന്റ് മേരീസ് വലിയ കത്തീഡ്രലില്‍ വച്ച് പരിശുദ്ധ ബസ്സേലിയോസ് മാര്‍ തോമാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് കോറെപ്പിസ്‌ക്കോപ്പായായി സ്ഥാനാഭിഷേകം ചെയ്തു.
 
തദവസരത്തില്‍ പരിശുദ്ധ ബാവാ കല്പിക്കുകയുണ്ടായി, ഈ നവ കോറെപ്പിസ്‌ക്കോപ്പാ അമേരിക്കയിലെ ആദ്യത്തേതും, സഭയിലെ ഏറ്റം പ്രായം കുറഞ്ഞതുമായ കോറെപ്പിസ്‌ക്കോപ്പായാണ്.  അമേരിക്കയില്‍ മലങ്കര സഭയ്ക്ക് ഇടവകകള്‍ ഉണ്ടാക്കുവാന്‍ ആദ്യമായി നിയമിതനായ ഇദ്ദേഹം മലങ്കര സഭയുടെ അമേരിക്കയിലെ അംബാസിഡറാണ് എന്ന്  പ്രസ്താവിക്കയുണ്ടായി.
 
ബ. കോറെപ്പിസ്‌ക്കോപ്പാ കഴിഞ്ഞ 34 വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയാണ്.
 
പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ അഭിനന്ദനങ്ങള്‍!!
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.