You are Here : Home / USA News

കോവിഡ്: അമേരിക്കന്‍ മലയാളിക്ക് വേള്‍ഡ് മലയാളി കൗണ്‍സിന്റെ ഹെല്‍പ്പ്

Text Size  

Story Dated: Sunday, April 26, 2020 03:06 hrs UTC

 
 
ന്യൂജേഴ്‌സി : കോവിഡ്19 നുമായി നേരിട്ട് പോരാടുന്ന അമേരിക്കന്‍ മലയാളിക്ക് സ്വാന്തനവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഹെല്‍പ്പ് ഡെസ്‌ക്‌നു തുടക്കം കുറിച്ചു. ആരോഗ്യരംഗത്ത് വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് സേവനസേവനത്തിനായി 855 464 2748 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 
തങ്കമണി അരവിന്ദന്‍ (WMC Global Vice Chair), വിദ്യാ കിഷോര്‍ (WMC NJ Vice Chair), ഹരി നമ്പുതിരി (WMC Global Chair, Rural Health & Rehab) എന്നിവര്‍ ഹെല്‍പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും , ആരോഗ്യരംഗതത്തെ പ്രകത്ഭരായ ഡോ. ഉഷ മോഹന്‍ദാസ് (ഇന്റേണല്‍ മെഡിസിന്‍ പാലിയേറ്റീവ് കെയര്‍), ഡോ. രേഖ മേനോന്‍ (ഫാമിലി മെഡിസിന്‍), ഡോ. ഗീത മേനോന്‍ (സൈക്യാട്രിസ്റ്റ്), ഡോ. ലൂക്കോസ് മണ്ണിയോട് (സൈക്കോളജിസ്റ്റ്), ഡോ. തോമസ് അലക്‌സാണ്ടര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. അനീഷ് ജോര്‍ജ് (ഇന്റേണല്‍ മെഡിസിന്‍), ഡോ. സന്ദീപ് സാമുവല്‍ (ഗ്യാസ്‌ട്രോഎന്ററോളജില്റ്റ്), സോഫി വില്‍സണ്‍ DNP, RN, LNHA, ഡോ. സോളിമോള്‍ കുരുവിള DNP, പ്രസന്ന ബാബു FNP, RN,  സിജോ ജെയിംസ് (ഫാര്‍മസിസ്റ്റ്) എന്നിവര്‍ ഹെല്‍പ്പ് ഡെസ്‌ക്കില്‍ സേവനസന്നദ്ധരായിരിക്കും. 
 
കുടുതല്‍ വിവരങ്ങള്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കുടല്‍ (914 987 1101),  ചെയര്‍മാന്‍ പി.സി മാത്യു (972 999 6877), ജനറല്‍ സെക്രെട്ടറി സുധിര്‍ നമ്പ്യാര്‍ (732 822 9374) ട്രഷറര്‍ ഫിലിപ്പ് മാരേട്ട് (973 715 4205) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്ലോബല്‍ ചെയര്‍മാന്‍ എ.വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, വൈസ് പ്രസിഡന്റുമാരായ എസ്.കെ ചെറിയാന്‍, തോമസ് മൊട്ടക്കല്‍ , ടി പി വിജയൻ ,ജനറൽ സെക്രട്ടറി സി യൂ മത്തായി എന്നിവര്‍ പിന്തുണ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.