You are Here : Home / USA News

ഡോ. ടി.എം. തോമസ് (86) ന്യു യോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Wednesday, April 22, 2020 02:49 hrs UTC

 
 
ന്യു യോര്‍ക്ക്: അമേരിക്കയിലെ മാര്‍ത്തോമ്മ സഭയുടെ നെടുംതൂണുകളിലൊരാളും സഭക്ക് ഇവിടെ തുടക്കം കുറിച്ചവരില്‍ പ്രധാനിയുമായ ഡോ. ടി.എം. തോമസ് (86) ന്യു യോര്‍ക്കില്‍ നിര്യാതനായി. ആദ്യകാല മലയാളി എന്ന നിലയിലും സമൂഹത്തിനു വലിയ സംഭാവനകളര്‍പ്പിച്ചു
 
കുറിയന്നൂര്‍ താന്നിക്കപുറത്ത്‌ 
 
 കുടുംബാംഗമാണ്. യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗം.
 
സണ്ടേ സ്‌കൂള്‍ പഠനം വികസിപ്പിക്കുന്നതിനും ശക്തിപെടുത്തുന്നതിനും വലിയ സംഭാവനകളര്‍പ്പിച്ചു. 1982-ല്‍ ഫിലഡല്ഫിയയില്‍ ചേര്‍ന്ന സോണല്‍ അസംബ്ലി രൂപീകരിച്ച സണ്ടേ സ്‌കൂള്‍ കമ്മിറ്റിയുടെ കണ്‍ വീനറായിരുന്നു.
 
പുതിയ പാഠ്യക്രമം (കരിക്കുലം) രൂപപ്പെടൂത്താന്‍ 2002-ല്‍ ഡയോസിസന്‍ സണ്ടേ സ്‌കൂള്‍ കൗണ്‍സില്‍ ചുമതലപെടുത്തിയത് അദ്ദേഹത്തെയാണ്. നവീകരിച്ച'ദി മാര്‍ത്തോമ്മ ചര്‍ച്ച്: ഔര്‍ ഫൗണ്ടേഷന്‍ ആന്‍ഡ് വിഷന്‍ (2001-സി.എസ്.എസ്. പബ്ലിക്കേഷന്‍) എന്ന പുസ്തക പ്രകാശനത്തിനു ശേഷമായിരുന്നു അത്. 2002-ല്‍ മെസഞ്ചറിലെ പ്രത്യേക പതിപ്പ് അമേരിക്കയിലെ സണ്ടേ സ്‌കൂളൂകളുടെ വികാസം വിവരിച്ചു 
 
1994-ല്‍ പെന്‍സില്വേനിയയിലെ റിച്ച്‌ബൊറൊയില്‍ ഡയോസിസന്‍ സെന്ററിനു ബില്‍ഡിംഗ് വാങ്ങുന്നതിനുള്ള കമ്മിറ്റി കണ്‍ വീനറായിരുന്നു.
 
ഡയോസിസില്‍ 1977-ല്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതിനു നേത്രുത്വം നല്കി.
പുസ്തകങ്ങളും രചിച്ചിട്ടുണ്ട്
 
ഭാര്യ പരേതയായ അന്നമ്മ തോമസ്. മക്കള്‍ ഷാജി, ഡാനി. കൊച്ചുമക്കള്‍: സുസന്നെ, ഫിലിപ്പ്, മീര, സാറ, നിന.
സഹോദരന്‍ റവ. ഡോ. ടി.എം. ഫിലിപ്പ് മര്‍ത്തോമ്മാ സഭയിലെ റിട്ട. വൈദികനാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.