You are Here : Home / USA News

കോറോണകാലത്ത് നൃത്തശില്പവുമായി കലാകാരികള്‍

Text Size  

Story Dated: Monday, April 20, 2020 02:41 hrs UTC

 
പ്രസാദ് പി
 
 
ലോസ്ആഞ്ചെലെസ്:  കോവിഡ്  19ലോക്‌ഡൌണ്‍ ചെയ്ത കാലിഫോര്‍ണിയയിലെ പ്രവാസി സമൂഹത്തിനു സ്വാന്തനവുംഉണര്‍വും നല്‍കുന്ന നൃത്ത സംഗീതശില്പവുമായി ലോസ്ആഞ്ചലസിലെഒരുകൂട്ടംകലാകാരികള്‍. ലോകാസമസ്ത സുഖിനോഭവന്തു എന്ന ഗാനത്തിനു ചുവടുവെച്ചുകൊണ്ടു ഇവര്‍ ചെയ്ത വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും യുട്യൂബിലും ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നു .
 
സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സുനിത, സുധ, സിന്ധു, വിദ്യ, അര്‍ച്ചന, അഞ്ജു ,വിജി, രേണു, ബിന്ദു , പ്രിയ എന്നിവര്‍ അവരവരുടെ വീടുകളിലിരുന്നുകൊണ്ടു ചെയ്ത നൃത്തത്തിനു ഈണമാര്‍ന്ന ശബ്ദം പകര്‍ന്നിരിക്കുന്നത് അരുണ്‍ വിഎസ്സും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയതു സിവി സുരേഷുമാണ്.
 
 
കോവിഡ്ദിനങ്ങളുടെ തടവറയില്‍ ഒതുങ്ങിനില്‍ക്കാതെ, ഈ സമയത്തെ ക്രിയാത്മകവും സമൂഹത്തിനു ആത്മവിശ്വാസവും ഉണര്‍വുമേകുന്നവിധം ഉപയോഗിച്ച ഈ കലാകാരികള്‍ കാലിഫോര്‍ണിയയില്‍ വിവിധമേഖലകളില്‍ കഴിവ്‌തെളിയിച്ചവരും സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നവരും വിവിധ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്കുന്നവരുമാണ്.   
https://youtu.be/Ld7Fw8oore4  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.