You are Here : Home / USA News

കോവിഡ് 19 റിലീഫ് ആന്‍ഡ് എക്കണോമിക് സെക്യൂരിറ്റി (CARES) ഫോമയുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് കോള്‍ സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, April 15, 2020 09:40 hrs UTC

 
 
ന്യൂയോര്‍ക്ക് : ആഗോള സാമ്പത്തിക രംഗത്തെ ഒരു വന്‍ മാന്ദ്യത്തിലേക്ക് തള്ളിവിടുന്ന പ്രതിഭാസമാണ് കോവിഡ് 19 എന്ന വൈറസ് മൂലം ഇപ്പോള്‍ ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  ലോകത്തിന്റെ സമ്പദ്ഘടനയെ തന്നെ മാറ്റി മറിക്കുന്ന തരത്തില്‍ ഈ മഹാമാരി  കഴിഞ്ഞ മൂന്നു മാസങ്ങളായി ജനങ്ങളുടെ ആരോഗ്യം, സമ്പത്ത് മറ്റു ബിസിനസുകള്‍ എന്നിവയെല്ലാം ആകപ്പാടെ ചുഴറ്റിയെറിഞ്ഞു കൊണ്ട് മുന്നേറുന്ന ഈ വൈറസിന് ഇപ്പോഴും വാക്‌സിനുകള്‍ ഫലപ്രദമായി കണ്ടുപിടിച്ചിട്ടില്ല. ലോകത്താകമാനം ബാധിച്ചിരിക്കുന്ന തൊഴിലില്ലായ്മയും മറ്റു സാമ്പത്തിക പ്രതികൂല ഘടകങ്ങളും മറ്റു രാജ്യങ്ങളെ പോലെ തന്നെഅമേരിക്കയിലും ബാധിച്ചു തുടങ്ങിയിരിക്കുന്ന ഈ അവസരത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ സാമ്പത്തികരംഗത്തെ ഫലപ്രദമായി താങ്ങിനിര്‍ത്താന്‍  രണ്ടു ട്രില്യന്‍ ഡോളര്‍ അമേരിക്കന്‍ ബിസിനസ് രംഗത്തും ജനങ്ങള്‍ക്കും നല്‍കുവാനുള്ള ഒരു നിയമത്തില്‍ ഒപ്പുവച്ചു. കൊറോണ വൈറസ് എയ്ഡ്, റിലീഫ് ആന്‍ഡ് എക്കണോമിക് സെക്യൂരിറ്റി ആക്ട് അല്ലെങ്കില്‍ ദ് കെയേഴ്‌സ് ആക്ട് (CARES) എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമം അമേരിക്കന്‍ സാമ്പത്തിക മേഖലയ്ക്കും ജനങ്ങള്‍ക്കും ഒരു വലിയ ആശ്വാസമായിരിക്കും.
 
ഈ പാക്കേജിനെക്കുറിച്ചും റിലീഫ് ഫണ്ടിനെക്കുറിച്ച് നിരവധി സംശയങ്ങളും ഇതിനോടൊപ്പം ഉയരുകയുണ്ടായി. ഈ റിലീഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന  ബിസിനസ് റജിസ്‌ട്രേഷനുകള്‍, എങ്ങനെ  അതിന്‍റെ ഉപഭോക്താകുവാന്‍ സാധിക്കും അതുപോലെതന്നെ എങ്ങനെയാണ് ഈ റിലീഫ് ഫണ്ടിന് വേണ്ടി  രജിസ്റ്റര്‍ ചെയ്യുന്നത്.  ഒരു സാധാരണ അമേരിക്കന്‍ പൗരന് എങ്ങനെയാണ് ഇതിന്‍റെ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്  അങ്ങനെ ഒട്ടനവധി സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്  ഫോമാ ഈ രംഗത്ത് വിദഗ്ദരുടെ ഒരു പാനല്‍ ഉണ്ടാക്കുകയും സംശയങ്ങള്‍ക്ക് കൃത്യതയോടും വ്യക്തതയോടും കൂടി വിശദീകരിക്കുന്നതിനായി ദേശീയതലത്തില്‍ ഒരു കോണ്‍ഫ്രന്‍സ് കോള്‍ വിളിച്ചു കൂട്ടുകയും ചെയ്തത്.
 
 
ഫോമയുടെ മുന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് മാത്യു, ബിസിനസ് രംഗത്തെ പ്രമുഖനായ തോമസ് മൊട്ടക്കല്‍ അറ്റോണി ഗ്യാരി തുടങ്ങിയ സാമ്പത്തിക വിദഗ്ദര്‍ പങ്കെടുത്ത  കോണ്‍ഫ്രന്‍സ് കോളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങയില്‍ നിന്ന് അനേകം  മലയാളികള്‍ പങ്കെടുത്തു, ഓരോരുത്തരുടേയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മൂവരും മറുപടി പറയുകയുണ്ടായി, വളരെ ഫലപ്രദമായ ഒരു പരിപാടിയായിരുന്നു ഫോമാ സംഘടിപ്പിച്ചതെന്ന്  അമേരിക്കയില്‍ വിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവരും ബിസിനെസ്സ് ചെയ്യുന്നവരുമായ മലയാളികള്‍ അഭിപ്രായപ്പെട്ടു,
 
ഈ ബിസിനസ് കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്ത ഫോമയുടെ മുന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് മാത്യു, ബിസിനസ് രംഗത്തെ പ്രമുഖനായ തോമസ് മൊട്ടക്കല്‍ അറ്റോണി ഗ്യാരി എന്നിവര്‍ക്കും   ഇത് സംഘടിപ്പിക്കാന്‍ സഹായിച്ച അനിയന്‍ ജോര്‍ജ്,  നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ് മോളൊപ്പറമ്പില്‍, കോര്‍ഡിനേറ്റര്‍ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്റര്‍ ബൈജു വര്‍ഗീസിനും കൂടാതെ ഈ പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും  നന്ദി പറയുന്നതായി  ഫോമ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് വിന്‍സന്റ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ്  ജോയിന്റ് ട്രഷറര്‍ ജയിന്‍  കണ്ണചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
 
 വാര്‍ത്ത :ജോസഫ് ഇടിക്കുള, (ഫോമാ പി ആര്‍ ടീം)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.