You are Here : Home / USA News

ഹോശാന ഞായർ ആരാധന ഇന്ന് മാർത്തോമ്മ മീഡിയായിലൂടെ സംപ്രേഷണം

Text Size  

Story Dated: Sunday, April 05, 2020 12:45 hrs UTC

 
ഷാജീ രാമപുരം
 
 
ന്യുയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ആസ്ഥാനമായ സീനായ് മാർത്തോമ്മ സെന്ററിൽ നിന്നും ഹോശാന ഞായറായ ഇന്നത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും മാർത്തോമ്മ മീഡിയയിലൂടെ ഇന്ന് ദർശിക്കാവുന്നതാണ്.
 
 
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന മലയാളത്തിലുള്ള ശുശ്രുഷ ന്യുയോക്ക് സമയം ഇന്ന് രാവിലെ 10 മണിക്ക് ആണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്.
 
 
 
ഏപ്രിൽ 9 പെസഹാ വ്യാഴാഴ്ച വൈകിട്ട് ന്യുയോർക്ക് സമയം 7 മണിക്ക് നടത്തപ്പെടുന്ന ശുശ്രുഷയും, ഏപ്രിൽ 10 ദുഃഖവെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന മൂന്നു ഭാഗങ്ങളിലായിട്ടുള്ള ശുശ്രുഷയും, ഏപ്രിൽ 12 ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന ശുശ്രുഷയും മാർത്തോമ്മ മീഡിയയിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.
 
 
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഭദ്രാസന ആസ്ഥാനത്തുനിന്നും നടത്തപ്പെടുന്ന പീഡാനുഭവ ആഴ്ചകളിലെ ഈ ശുശ്രുഷകൾ www.marthomanae.org/live എന്ന ഭദ്രാസന വെബ്സൈറ്റിലൂടെ വിശ്വാസികൾക്ക് ദർശിക്കാവുന്നതും  ഈ ശുശ്രുഷകളിൽ എല്ലാ വിശ്വാസികളും ഭക്തിയോടെ തത്സമയ സംപ്രേഷണത്തിൽ പങ്കെടുക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.