You are Here : Home / USA News

സ്റ്റീഫൻ ദേവസി സംഗീത വിരുന്ന്: പ്രവേശന ടിക്കറ്റ് മാർത്തോമാ മെത്രാപൊലീത്താക്ക് കൈമാറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 31, 2019 12:59 hrs UTC

നവംബർ മൂന്നിന് ഡാലസിൽ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ ആക്റ്റിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കാ– യൂറോപ്പ് ഭദ്രാസന മിഷൻ ധനസമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന സുപ്രസിദ്ധ ഗായകൻ സ്റ്റീഫൻ ദേവസിയുടെ ക്രിസ്തീയ സംഗീത വിരുന്നിലേക്കുള്ള പ്രവേശന ടിക്കറ്റ് പ്രോഗ്രാം കൺവീനറും ഭദ്രാസന മീഡിയാ കമ്മിറ്റി അംഗവുമായ ഷാജി രാമപുരത്തിൽ നിന്നും മർത്തോമാ മെത്രാപൊലീത്താ റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമ ഏറ്റുവാങ്ങി. 
 
അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ മെത്രാപോലീത്താക്ക് ലബക്കിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ചാണ് പ്രവേശന ടിക്കറ്റ് കൈമാറിയത്. ടിക്കറ്റിന്റെ വിലയായി ഒരു ചെക്ക് മെത്രാപൊലീത്താ രാമപുരത്തിന് നൽകി. സംഗീത പരിപാടി വിജയിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ മെത്രാപൊലീത്താ പ്രത്യേകം അഭിനന്ദിച്ചു. ഭദ്രാസന മിഷൻ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും മെത്രാപൊലീത്താ അഭ്യർഥിച്ചു.
റവ. ഡോ. എബ്രഹാം മാത്യു (ഫാർമേഴ്സ് മർത്തോമാ ചർച്ച്), റവ. ബ്ലസ്സൻ കെ. മോൻ (ഫാർമേഴ്സ് മർത്തോമ ചർച്ച്), റവ. പി. തോമസ് മാത്യു (കാരോൾട്ടൻ‍ മാർത്തോമ ചർച്ച്), ഫിലിപ്പ് തോമസ് (ഭദ്രാസന ട്രഷറർ), ഡോ. ലിങ്കൺ ജോൺ (ലബക്ക്) എന്നിവരും തദവസരത്തിൽ സന്നിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.