You are Here : Home / USA News

ഗാര്‍ഹിക പീഡനത്തിനെതിരെ ഡൊമസ്റ്റിക് ഹാര്‍മണി ഫൗണ്ടേഷന്‍ വോക്കത്തോണ്‍ സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, December 04, 2013 11:27 hrs UTC

ന്യൂയോര്‍ക്ക്: ഗാര്‍ഹിക പീഡനത്തിനെതിരെ സാമൂഹിക ബോധവല്‍ക്കരണം ലക്ഷ്യം വച്ചുകൊണ്ട് ഡൊമസ്റ്റിക് ഹാര്‍മണി ഫൗണ്ടേഷന്‍ (ഡി.എച്.എഫ്) രണ്ടാമത് സംയുക്ത ബഹുസാംസ്‌കാരിക നടത്തം ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ചു. ഡി.എച്.എഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജസിയ മിസ്ര പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. കാറ്റും കൊടുംതണുപ്പും വകവെയ്ക്കാതെ വിദ്യാര്‍ത്ഥികളും, സ്ത്രീകളും പുരുഷന്മാരുമടക്കം മുന്നൂറിലധികം ആളുകള്‍ ലോങ് അയലന്റിലെ ഐസന്‍ഹോവര്‍ പാര്‍ക്കില്‍ നടന്ന ഒന്നര മൈല്‍ നടത്തത്തില്‍ വിവിധ സമൂഹങ്ങളില്‍ നിന്ന് പങ്കെടുത്തു.

 

മന്‍ഹാസ്സെറ്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അഹമ്മദ് ചൗദരിയുടെ അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനു ശേഷം നാസ്സോ കൗണ്ടി എക്‌സിക്യൂട്ടീവ് തോമസ് സൂച്ചി ജനങ്ങളെ അഭിസംബോധന ചെയ്ത് ഡി.എച്.എഫ് പോലുള്ള സംഘടനയുടെ ആവശ്യകതയെക്കുറിച്ചും, ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ കൗണ്ടി തലത്തിലും ഗവര്‍മെന്റ് തലത്തിലും ലഭ്യമാകുന്ന സഹായങ്ങളെക്കുറിച്ചും വിശദീകരിച്ചു. ബഹു. ജഡ്ജ് ഹോപ്പ് സിമ്മര്‍മേന്‍, എച്.എ.ബി ബാങ്ക് വൈസ് പ്രസിഡന്റ് റിസ്വാന്‍ ഖുറേഷി, ലോങ് അയലന്റ് ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ഹംസാ ബ്യാസ് എന്നിവര്‍ ഡി.എച്.എഫ് പോലുള്ള സംഘടനയെ സഹായിക്കുന്നതില്‍ കൂടി സമൂഹത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് ജനങ്ങളെ ഉദ്‌ബോദിപ്പിച്ചു. ഗാര്‍ഹീക പീഡനങ്ങളെ എങ്ങനെ നേരിടണമെന്ന് തന്റെ അന്വര്‍ത്ഥകങ്ങളായ ഗവേഷണ പഠനങ്ങളില്‍ കൂടി തെളിയിച്ച മലയാളിയും ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റി സൈക്കോളജി പ്രൊഫസ്സറും, ഡിവേഴ്‌സിറ്റി ഉപദേശകസമിതി അധികാരിയുമായ ഡോ. മാര്‍ഗരറ്റ് ഏബ്രഹാം ഗാര്‍ഹീക പീഡനം അവസാനിപ്പിക്കുവാനായുള്ള വ്യക്തിപരമായ ഉത്തരവാദിത്വങ്ങളെക്കുറിച്ച് സംസാരിച്ചു.

 

 

സണ്ണി സച്ച്‌ദേവ് യു.എസ് സെനറ്റര്‍ ജസ്റ്റിന്‍ ഗിലിബ്രാന്റിന്റെ സന്ദേശം വായിച്ചു. ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയും, എച്.എ.ബി ബാങ്കുമായിരുന്നു പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ . ഫാമിലി ഫെയ്ത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ കൗണ്‍സില്‍ ഓഫ് ജൂവീഷ് വിമന്‍, ഫൈവ് ടൗണ്‍സ് ഇന്‍ഡ്യന്‍ അസോസിയേഷന്‍, അപ്പ്‌ന അലൈന്‍സ്, സെല്‍ഡന്‍ മസ്ജിദ്, സൗത്ത് ഏഷ്യന്‍ വിമന്‍സ് അലയന്‍സ്, അഡല്‍ഫി യൂണിവേഴ്‌സിറ്റി, എം.എസ്.എ യൂണിവേഴ്‌സിറ്റി എന്നീ പ്രസ്ഥാനങ്ങള്‍ പരിപാടിയില്‍ സഹകരിച്ചു. ജി.എന്‍.സി ബാള്‍ഡ്വിന്‍ ഉടമ വീരാന്‍ കുട്ടി, മറ്റു വ്യവസായ സ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യകരമായ ഉപകരണങ്ങളും ഭക്ഷണപാനീയങ്ങളും നല്‍കി സഹായിച്ചു. ധാരാളം ഇന്ത്യന്‍ വംശജര്‍ പങ്കെടുത്ത പരിപാടിയില്‍ ഡോ. മാര്‍ഗരറ്റ് ഏബ്രഹാമിനെ കൂടാതെ ഫൊക്കാന ട്രസ്റ്റിബോര്‍ഡ് മെംബര്‍ ലീലാ മാരേട്ട്, ഡോ. സെല്‍മ അസീസ്, ഡോ. ഉണ്ണി മൂപ്പന്‍, ഹസീന മൂപ്പന്‍, രാജു ഏബ്രഹാം, യു.എ നസീര്‍ എന്നീ ചുരുക്കം ചിലര്‍ മലയാളി സമൂഹത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.