You are Here : Home / USA News

ജമീല ഡൈറീൻ ഡാലസ് കൗണ്ടിയിൽ കോവിഡ് മൂലം മരണമടയുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിനി

Text Size  

Story Dated: Thursday, April 30, 2020 01:33 hrs UTC

 
 
 
ഡാലസ്∙ യാതൊരു ആരോഗ്യ പ്രശ്നവുമില്ലാതിരുന്ന ജമീല ഡൈറീൻ (JAMEELA DIRREAN- 17) കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ലങ്കാസ്റ്റർ ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്നു ജമീല. ഡാലസ് കൗണ്ടിയിൽ ഇതുവരെ കോവിഡ് 19 മൂലം മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിനിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പു എമർജൻസി റൂമിൽ വെച്ചാണ് ജമീല ഏപ്രിൽ 25ന് മരിച്ചതെന്ന്  കൗണ്ടി ജഡ്ജി ക്ലെ ജൻകിൻസ് ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസിനെ ഉദ്ധരിച്ചു വെളിപ്പെടുത്തി.
ലങ്കാസ്റ്റർ സിറ്റിയിൽ കൊവിഡ് മൂലം മരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ജമീല. ഇവർക്ക് കൊറോണ വൈറസ് ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ജമീലയുടെ വിയോഗത്തിൽ പ്രിൻസിപ്പൽ അനുശോചനമറിയിച്ചു
ഡാലസ് കൗണ്ടിയിൽ ചൊവ്വാഴ്ച ഒരൊറ്റ ദിവസം പത്തുമരണമാണ് സംഭവിച്ചത്. അതോടൊപ്പം 135 പോസിറ്റീവ് കേസ്സുകളും സ്ഥിരീകരിച്ചു. ഇത്രയും പോസിറ്റീവ് കേസ്സുകൾ ഒരു ദിവസം സ്ഥിരീകരിച്ചത്.ഇത്രയും പോസിറ്റീവ് കേസ്സുകൾ ഒരു ദിവസം സ്ഥിരീകരിച്ചത് ആദ്യമാണെന്ന് ഡാലസ് കൗണ്ടി  ഹെൽത്ത് ആന്റ് ഹൂമൺ അധികൃതർ അറിയിച്ചു. 
ഡാലസിലെ ജനജീവിതം സാവകാശം സാധാരണ സ്ഥിതിയിലേക്ക് മാറുന്നതിനിടെ ഇന്നത്തെ സംഭവം ആശങ്ക ഉയർത്തിയിട്ടുണ്ട്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More