You are Here : Home / USA News

കോവിഡ് രോഗ മുക്തരുമായി WMC ന്യൂജേഴ്സി പ്രൊവിന്‍സ് സംഘടിപ്പിച്ച ചര്‍ച്ച ശ്രദ്ധേയമായി

Text Size  

Story Dated: Thursday, April 30, 2020 01:31 hrs UTC

 
ജിനേഷ് തമ്പി
 
ന്യൂജേഴ്സി  : കോവിഡ് മഹാമാരിയില്‍  നിന്നും രോഗമുക്തി നേടിയ മലയാളി സമൂഹത്തിലെ അംഗങ്ങളുമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് സംഘടിപ്പിച്ച ചര്‍ച്ച ശ്രദ്ധേയമായി.
 
ആരോഗ്യമേഖല  ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കര്‍മണ്ഡലങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി സമൂഹത്തിലെ അനേകം പേര്‍
അമേരിക്കയില്‍  പ്രത്യേകിച്ച്   ന്യൂയോര്‍ക്ക്   , ന്യൂജേഴ്സി സ്റ്റേറ്റുകളില്‍  രോഗബാധിതരായിരുന്നു.  രോഗത്തിന്റെ വ്യവഹാരം കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് കാണിക്കുന്നുണ്ടെങ്കിലും കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണ്  
 
കോവിഡില്‍  നിന്നും രോഗമുക്തി നേടിയ മലയാളി സമൂഹത്തിലെ  അംഗങ്ങളുമായി WMC ന്യൂജേഴ്സി പ്രൊവിന്‍സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍  ചര്‍ച്ചയില്‍ അജു തര്യന്‍, സാംകുട്ടി സ്‌കറിയ , മനോജ് വട്ടപ്പിള്ളില്‍ , പ്രകാശ് എസ് എസ് , രാജന്‍ ചീരന്‍ , ഡോ ഷിറാസ്, ബൈജു വര്‍ഗീസ്, ശര്‍മിള ജോര്‍ജ് , ജേക്കബ് സാം  എന്നിവര്‍  തങ്ങളുടെ  കോവിഡ് രോഗവിവരങ്ങളും , കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവസ്ഥയും,   കോവിഡിനെതിരെ കൈകൊണ്ട  ശ്രുശൂഷ രീതികളും , അസുഖം  വന്നാല്‍ സ്വീകരിക്കേണ്ട  ചികിത്സാരീതികളേയും  പറ്റി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
 
മുഖ്യമായും  പനി, തൊണ്ടവേദന , തലവേദന , ദേഹംവേദന എന്നിങ്ങനെ  ചര്‍ച്ചയില്‍ പങ്കെടുത്തവര്‍   കോവിഡ്  രോഗലക്ഷണങ്ങളായി പറഞ്ഞപ്പോള്‍ , വിശ്രമം എടുക്കുക , പരിഭ്രമിക്കാതിരിക്കുക ,  hydrated  ആയിരിക്കുക, മതിയായ ഇടവേളകളില്‍ ചൂടുകഞ്ഞി ഉള്‍പ്പെടെ ചൂടുള്ള ഭക്ഷണം  കഴിക്കുക,  ആവികൊള്ളുക  മുതലായ ചികിത്സാരീതികളാണ് പലരും    കൈകൊണ്ടത്. കുട്ടികള്‍ക്ക് പൊതുവെ രോഗം കാര്യമായി അലട്ടാതിരുന്നപ്പോള്‍  കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഏകദേശം രണ്ടു ആഴ്ചയോളം രോഗാവസ്ഥ നിലനിന്നു  . മീറ്റിംഗില്‍  പങ്കെടുത്ത  പ്രകാശ് എസ് എസിനു   ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയും ഉണ്ടായി.
 
കോവിഡ് രോഗത്തെ പേടിക്കേണ്ട കാര്യമില്ലെന്നും  , ധൈര്യം കൈവിടാതെ കോവിഡിനെ  നേരിട്ടാല്‍  രോഗത്തെ  അതിജീവിക്കാം എന്നുള്ള സന്ദേശമാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കൈമാറിയത്.
 
കോവിഡ് രോഗാവസ്ഥ നിലനില്‍ക്കുന്ന അവസ്ഥയില്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടിയ മലയാളി സമൂഹത്തിലെ അംഗങ്ങളുമായി വളരെ വിജ്ജാനപ്രദമായ രീതിയില്‍  ചര്‍ച്ച സംഘടിപ്പിച്ചതില്‍ അഭിമാനം ഉണ്ടെന്നു ന്യൂജേഴ്സി പ്രൊവിന്‍സ് WMC ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു.  
 
പുതിയ WMC  ന്യൂജേഴ്സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നതിനു ശേഷം , ആദ്യത്തെ പ്രോഗ്രാമായി സമൂഹത്തിനു വളരെ പ്രയോജനപ്രദമായ രീതിയില്‍ കോവിഡ് രോഗമുക്തി നേടിയവരുമായി  സംഘടിപ്പിച്ച ചര്‍ച്ചയുടെ വിജയത്തിനായി
പ്രവര്‍ത്തിച്ച എല്ലാ എക്‌സിക്യൂട്ടീവ് , അഡൈ്വസറി ബോര്‍ഡ് , ഫോറം , ഗ്ലോബല്‍ ,റീജിയന്‍, ഭാരവാഹികള്‍ക്കു  നന്ദി  ന്യൂജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി രേഖപ്പെടുത്തി .
 
ചര്‍ച്ചയില്‍ WMC ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, WMC അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, WMC ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍ , WMC ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ , WMC  ഗ്ലോബല്‍  NRI ഫോറം ചെയര്‍മാന്‍ ജോസ് കോലോത്ത് , WMC  തിരുകൊച്ചി പ്രസിഡന്റ് അഡ്വക്കേറ്റ് പി സ് ശ്രീധരന്‍, അമേരിക്ക റീജിയന്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍ ,ന്യൂജേഴ്സി പ്രൊവിന്‍സ് സെക്രട്ടറി ഡോ  ഷൈനി രാജു , ട്രെഷറര്‍ രവി കുമാര്‍, WMC  ന്യൂജേഴ്സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് /ഫോറം അംഗങ്ങള്‍ , എക്‌സ് ഒഫിസിയോ പിന്റോ ചാക്കോ,  ന്യൂജേഴ്സി പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ഡോ ജോര്‍ജ് ജേക്കബ്,ഡോ സോഫി വില്‍സണ്‍,ജോണ്‍  തോമസ്,മുന്‍ WMC ന്യൂജേഴ്സി പ്രൊവിന്‍സ് സെക്രട്ടറി അനില്‍ പുത്തന്‍ചിറ,മുന്‍ WMC ന്യൂജേഴ്സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് റോയ് മാത്യു, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, KANJ പ്രസിഡന്റ് ദീപ്തി നായര്‍ തുടങ്ങിയവരോടൊപ്പം അനേകര്‍ മീറ്റിംഗില്‍ പങ്കെടുത്തു
 
 പരിപാടിയുടെ ആമുഖമായി ആലപിച്ച പ്രാര്‍ഥന ഗീതം പാടിയത്  ന്യൂജേഴ്സിയിലെ പ്രശസ്ത ഗായകന്‍ സിജി ആനന്ദ് ആയിരുന്നു.      
WMC  ഗ്ലോബല്‍  Rural  development and Rehabilitation  ഫോറം ചെയര്‍മാന്‍ ഹരി നമ്പൂതിരി ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.