You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കോവിഡ്-19 കോണ്‍ഫറന്‍സ് കോള്‍ പ്രയോജനകരമായി

Text Size  

Story Dated: Thursday, April 30, 2020 01:27 hrs UTC

 
ജോഷി വള്ളിക്കളം
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഡോക്ടേഴ്‌സിനേയും നേഴ്‌സ് പ്രാക്ടീഷനേഴ്‌സിനേയും ഉള്‍പ്പെടുത്തികൊണ്ട് 'കോവിഡ്-19 ഡോക്ടറോടു ചോദിക്കാം' എന്ന പംക്തിയിലൂടെ കോണ്‍ഫറന്‍സ് കോള്‍ വന്‍ ജനപങ്കാളിത്തത്തോടെ നടത്തുന്നതിന് സാധിച്ചു.
 
അസോസിയേഷന്‍ രണ്ടു പ്രാവശ്യമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍, ആദ്യ പ്രാവശ്യം നടത്തിയ പാനലില്‍ ഡോ.ആന്റെണി ജോസഫ്,എം.ഡി, ഡോ. മദു മാത്യു വെണ്ണിക്കണ്ടം,എം.ഡി., ഡോ.സിമി ജസ്‌റ്റോ, ഡിഎന്‍പി, ഷിജി അലക്‌സ്, എം.എസ്.എന്‍., എം.ബി.എ, എന്നിവരായിരുന്നു. പ്രസ്തുത കോണ്‍ഫറന്‍സ് കോള്‍ കോവിഡ്-19 വൈറസ് എങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. എന്തുകൊണ്ട്, എങ്ങനെ തടയാം, ഇതിന്റെ കാര്യ കാരണങ്ങള്‍ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് സാധിച്ചു. ഇത് പൊതു ജനങ്ങള്‍ക്ക് വളരെയധികം പ്രായോഗിക ജീവിതത്തില്‍ പ്രയോജനപ്പെടുകയും, അതു തങ്ങളുടെ ജീവന്‍ വരെ നിലനിര്‍ത്തുന്നതിന് സഹായിച്ചു എന്നു പലതും അഭിപ്രായപ്പെട്ടു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ധാരാളം ആളുടെ നിര്‍ദ്ദേശപ്രകാരം കോവിഡ്-19' വൈറസിന്റെ കുറച്ചു കൂടെ അഡ്വാന്‍സ് സ്‌റ്റേജിലുള്ള കോണ്‍ഫറന്‍സ് കോള്‍ പ്രഗല്‍ഭരായ ഡോക്ടേഴ്‌സിനെ ഉള്‍പ്പെടുത്തികൊണ്ട് രണ്ടാമത് നടത്തുകയുണ്ടായി. പ്രസ്തുത പാനലില്‍ ഡോ.ഐസക് പ്ലാമൂട്ടില്‍,എം.ഡി., ഡോ.മനോജ് മാത്യു,എം.ഡി., ഡോ.സോണിയ ആന്റണി,എം.ഡി., ഡോ.സൂസന്‍ മാത്യു, ഡിഎന്‍പി എന്നിവരായിരുന്നു. പ്രസ്തുത കോണ്‍ഫറന്‍സ്‌കോളില്‍ കോവിഡ്-19 വൈറസിനുള്ള മരുന്നുകളെ സംബന്ധിച്ചു അതിന്റെ ട്രീറ്റുമെന്റുകളും, പ്രിവന്‍ഷന്‍, IDPH എന്നിവയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ക്ക് ലഘുവായ രീതിയില്‍ ഉത്തരം നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. ചോദ്യങ്ങള്‍ ലീല ജോസഫ്, ഷൈനി ഹരിദാസ്, മേ്‌ഴ്‌സി കുര്യാക്കോസ്, റ്റോബിന്‍ മാത്യു, ജെസ്സി റിന്‍സ്, മനോജ് അച്ചേട്ട്, ബീന വള്ളിക്കളം, ബ്രിജിറ്റ് ജോര്‍ജ്, ഡോ.എം.അനിരുദ്ധന്‍, കാല്‍വിന്‍ കവലയ്ക്കല്‍, സണ്ണി വളളിക്കളം, മേഴ്‌സി തോമസ് ഫിലിപ്പ് പുത്തന്‍പുരയില്‍ തുടങ്ങി നിരവധി ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി.
 
കോവിഡ്-19 വൈറസിനെ സംബന്ധിച്ച് കൂടുതല്‍ പ്രഗല്‍ഭരായ ഡോക്ടേഴ്‌സിനെയും നേഴ്‌സസിനേയും ഉള്‍പ്പെടുത്തികൊണ്ട് മൂന്നാമത്തെ സ്റ്റേജില്‍ കോണ്‍ഫറന്‍സ് കോള്‍ നടത്തുന്നതാണെന്ന് അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സെക്രട്ടറി, ജോഷി വള്ളിക്കളം എന്നിവര്‍ അറിയിച്ചു. അസോസിയേഷന്‍ പരിപാടികള്‍ക്ക് ട്രഷറര്‍-ജിതേഷ് ചുങ്കത്ത് നന്ദി രേഖപ്പെടുത്തി.
 
ബാബു മാത്യു, സാബു കട്ടപുറം, ഷാബു മാത്യു, ആഗ്നസ് മാത്യു, ആല്‍വിന്‍ ഷിക്കൂര്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജോര്‍ജ് പ്ലാമൂട്ടില്‍, ലൂക്ക് ചിറയില്‍, സജി മണ്ണുചേരില്‍, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് കുര്യന്‍, രജ്ജന്‍ എബ്രഹാം, ജിമ്മി കണ്ണിയാലി എന്നീ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളുടെ സഹകരണത്തോടു നടത്തിയ പരിപാടി വന്‍ വിജയമായിരുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹെല്‍പ് ലൈന്‍ സര്‍വീസ് 1-833-4CMA435 അല്ലെങ്കില്‍ 833-426-2435.
 
റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.