You are Here : Home / USA News

ന്യൂജഴ്‌സിയിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചു മാസം ഗർഭിണിയായിരുന്നുവെന്നു പോലീസ്

Text Size  

Story Dated: Wednesday, April 29, 2020 01:29 hrs UTC

 
പി പി ചെറിയാൻ
 
ന്യൂജഴ്‌സി : ജഴ്‌സി സിറ്റിയില്‍ കൊല്ലപ്പെട്ടഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ഗരിമ കോഠാരി (35) അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുവെന്നു അധികൃതര്‍ അറിയിച്ചു . പാചകകലയില്‍ വിദഗ്ദയായിരുന്ന ഗാരിമഅമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജരായിരുന്നു. മൈക്രോസാഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡ ഗേറ്റ്സ്, സിനിമാ നടി സാറാ ജെസീക്ക പാര്‍ക്കര്‍,ടെലിവിഷന്‍ താരവും ഗായികയുമായ ചെര്‍, എഴുത്തുകാരന്‍ ദീപക് ചോപ്രതുടങ്ങിയവരുടെ പരിപാടികള്‍ ക്യൂറേറ്റ് ചെയ്ത് ഇവന്റ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാവിലെ ഗരിമ കോഠാരിയെവെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്പസമയത്തിനു ശേഷംഹഡ്സണ്‍ നദിയില്‍ നിന്ന് ഭര്‍ത്താവ് മന്‍മോഹന്‍ മലി (37)ന്‍രെ മൃതദേഹവും കിട്ടി. കൊല നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
 
പ്രശസ്ത ഫ്രഞ്ച് പാചക വിദ്യാലയമായ പാരീസിലെലെ കോര്‍ഡന്‍ ബ്ലൂവില്‍ ബിരുദം നേടിയകൊല്‍ക്കത്ത സ്വദേശിയായ കോഠാരി ഫെബ്രുവരിയിലാണ് 'ഇന്ത്യന്‍ സോല്‍ ഫുഡ്' റെസ്റ്റോറന്റ് നുക്കഡ് ് തുറന്നത്; മാര്‍ച്ച് 30 ഓടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. ഏപ്രില്‍ 16 ന്ഡെലിവറിക്ക് വീണ്ടും തുറന്നു. മരിക്കുന്നതിന് ആറ് ദിവസങ്ങള്‍ക്ക് മുമ്പ് ജേഴ്സി സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് ഭക്ഷണം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും സിഹൃത്തുക്കളോട് സംഭാവന നല്‍കാന്‍ ആവശ്യപ്പെടുകകയും ചെയ്തിരുന്നു
 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയതിനു ശേഷമാണ് മന്‍മോഹന്‍ അമേരിക്കയിലെത്തുന്നത് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടാനായിട്ടാണ്.
 
'ഈ മരണങ്ങള്‍ ഒരു കൊലപാതക-ആത്മഹത്യയുടെ ഫലമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാകുന്നതായും എന്നാല്‍അന്തിമ തീരുമാനംപ്രാദേശിക മെഡിക്കല്‍ എക്സാമിനര്‍ ഓഫീസിലെ പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാകു എന്നും .'ഹഡ്‌സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.