You are Here : Home / USA News

അന്നമ്മ സാം (56) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

Text Size  

Story Dated: Tuesday, April 07, 2020 02:23 hrs UTC

 
ന്യു ജെഴ്സി: കരുവാറ്റ താശിയില്‍ സാം കുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ സാം (56) ന്യു ജെഴിസിയിലെസ്പോട്ട്സ് വുഡില്‍ നിര്യാതയായി. 8 ദിവസം മുന്‍പ് വെന്റിലേറ്ററിലായതാണ്. ഹൗസ് വൈഫ് ആണ്. ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗം. ആലപ്പുഴപൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്.
 
ഭര്‍ത്താവ് സാം കുട്ടി സ്‌കറിയ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്‍. മൂത്ത മകള്‍ സീനയും ഭര്‍ത്താവ് അനിഷും ഷാര്‍ജയിലാണ്. മറ്റൊരു മകള്‍ സ്മിത വിദ്യാര്‍ഥിനി. പുത്രന്‍ ക്രിസ്റ്റിനും ടോമര്‍ കണ്‍സ്ട്രക്ഷനില്‍ ഉദ്യോഗസ്ഥന്‍
 
ടോമര്‍ കണ്‍സ്ട്രക്ഷന്‍ ഉടമയും വേള്‍ഡ് മലയളി കൗണ്‍സില്‍, ജസ്റ്റീസ് ഫോര്‍ ഓള്‍ എന്നിവയുടെ നേതാവുമായ തോമസ് മൊട്ടക്കലിന്റെ ഭാര്യ സൂസന്റെ സഹോദരനാണ് സാം കുട്ടി. കോവിഡ് നമ്മുടെ സമൂഹത്തെ എത്രയധികം ബാധിച്ചിരിക്കുന്നു എന്ന്ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി തോമസ് മൊട്ടക്കല്‍ പറഞ്ഞു. എല്ലാവരും പരമാവധി ശ്രദ്ധ പുലര്‍ത്തണം. അതേ ഇപ്പോള്‍ നമുക്കാവൂ. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.