You are Here : Home / USA News

ഷോണ്‍ എബ്രഹാമിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അനുശോചനം

Text Size  

Story Dated: Monday, April 06, 2020 12:30 hrs UTC

 
ജീമോന്‍ ജോര്‍ജ്
 
 
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്ററും വിവിധ അമേരിക്കന്‍ മലയാളി സംഘടനകളുടെ സമുന്നത നേതാവുമായ സജി എബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ എബ്രഹാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മലയാളി സമൂഹത്തിന്റെ അന്ത്യാഞ്ജലി. വിദ്യാര്‍ത്ഥിയായിരുന്ന ഷോണിന്റെ മരണം അമേരിക്കന്‍ മലയാളി സമൂഹത്തിനാകെ ഞെട്ടലുളവാക്കി.
 
 പ്രിയ പുത്രന്റെ വേര്‍പാടില്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്, സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറാര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ജോയിന്റ് ട്രഷറാര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍ ബിനു ചിലമ്പത്ത്, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം, മറ്റു ചാപ്റ്ററുകളിലെ ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ അനുശോചനവും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More