You are Here : Home / USA News

ഫോമാ: കപ്പലില്‍ കണ്‍വന്‍ഷനില്ല

Text Size  

Story Dated: Friday, April 03, 2020 11:23 hrs UTC

ന്യുയോര്‍ക്ക്: കപ്പലില്‍ വച്ചു നടത്താനിരുന്ന ഫോമാ കണ്‍വന്‍ഷന്‍ ഉപേക്ഷിച്ചതായി കണ്‍വന്‍ഷന്‍ ചെയര്‍ ബിജു ലോസന്‍ അറിയിച്ചു. കണ്‍വന്‍ഷനെപറ്റി ചിന്തിക്കാവുന്ന അവസ്ഥയല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. കപ്പല്‍ കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കുന്നതും മറ്റും സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണ്. ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും അവരുടെ വിഷമതകളില്‍ കൂട്ടാളിയായി നില്ക്കാനും ഫോമാ നേതാക്കളും അണികളും സജീവമായി മുന്നണിയിലുണ്ട്. അപ്പോള്‍ കപ്പല്‍ കണ്‍വന്‍ഷനെപറ്റി ഒരു സന്ദേഹാവാസ്ഥ നിലനിര്‍ത്തേണ്ട ആവശ്യമില്ലാത്തതിനാലാണു ഇക്കാര്യം വ്യക്തമാക്കുന്നതെന്നു ബിജു ലോസന്‍ അറിയിച്ചു. ഇനി കണ്‍വന്‍ഷന്‍ എന്ന് നടത്തണന്നും എവിടെ നടത്തണമെന്നും നാഷണല്‍ കമ്മിറ്റി തീരുമാനിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ പറഞ്ഞു. കപ്പലിലെ കണ്‍വന്‍ഷനു വേണ്ടി ഒട്ടേറേ ഒരുക്കങ്ങള്‍ നടത്തിയതാണ്. ഇതിനായി കണ്‍ വന്‍ഷന്‍ ചെയര്‍ ബിജു ലോസന്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ത്യാഗങ്ങള്‍ സഹിക്കുകയും സ്വന്തം കയ്യില്‍ നിന്നു തുക ചെലവഴിക്കുകയും ചെയ്തത് ഫോമാ നന്ദിപൂര്‍വം അനുസ്മരിക്കുന്നുവെന്ന് ഫിലിപ്പ് ചാമത്തിലും ജോസ് ഏബ്രഹാമും, ഷിനു ജോസഫും പറഞ്ഞു. ഇനി കണ്‍വന്‍ഷന്‍ നടത്തുമ്പോള്‍ അത് കൂടുതല്‍ ഭംഗിയായി നടത്താന്‍ മുന്നിട്ടിറങ്ങുമെന്ന് ബിജു ലോസന്‍ പറഞ്ഞു. ഇപ്പോള്‍ അടിയന്തര പ്രശ്‌നം നമ്മുടെ സഹോദരരുടെ സുരക്ഷയും അവര്‍ക്കു വേണ്ട കരുതലുമണ്. അതിനായി ഫോമ സജീവമായി രംഗത്തുണ്ടെന്നതില്‍ സന്തോഷമുണ്ട്. ഇതേ സമയം, കപ്പലില്‍ വച്ചു നടത്താനിരുന്ന കണ്‍വന്‍ഷന്‍ റദ്ദാക്കിയതായി അംഗങ്ങളെ അറിയിക്കുവാനും കപ്പല്‍ യാത്രക്കായി നല്കിയ തുക തിരിച്ചു നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കാനും ഫോമയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍ തോമസ് ടി ഉമ്മന്‍, കമ്പ്‌ലയന്‍സ് കമ്മിറ്റി ചെയര്‍ രാജു വര്‍ഗീസ്, ജുഡിഷ്യറി കമ്മിറ്റി ചെയര്‍ മാത്യു ചെരുവില്‍ എന്നിവര്‍ നിര്‍ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച കത്ത് കണ്‍വന്‍ഷന്‍ ചെയര്‍ ബിജു ലോസനും മറ്റു ഭാരവാഹികള്‍ക്കും നല്‍കുകയും ചെയ്തിരുന്നു കപ്പലില്‍ ഏതായാലും കണ്‍വന്‍ഷന്‍ വേണ്ട എന്നതാണു പൊതു വികാരമെന്നു അവര്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ കരയില്‍ വച്ച് കണ്‍വന്‍ഷന്‍ നടത്തുന്ന കാര്യം തീരുമാനിക്കാം. കണ്‍വന്‍ഷനു വേണ്ടി ബിജു ലോസന്‍ നടത്തിയ ഒരുക്കങ്ങളെ അവര്‍ ശ്ലാഘിച്ചു. മികച്ച കണ്‍വന്‍ഷനു ഒരുങ്ങിക്കൊണ്ടിരിക്കെ അത് ഉപേക്ഷിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്. അത് വ്യക്തിപരമായി അദ്ധേഹത്തിനുണ്ടാക്കുന്ന നഷ്ടവും മനസിലാക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഫോമാ നേത്രുത്വത്തോടൊപ്പം ഒറ്റക്കെട്ടായി അണിനിരക്കാന്‍ അവര്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.