You are Here : Home / USA News

ഡബ്ല്യൂ. എം. സി. ഗ്ലോബല്‍ നേതാക്കള്‍ ഓ.സി. ഐ. പ്രശ്‌നപരിഹാരത്തിന് നിവേദനം നല്‍കി

Text Size  

Story Dated: Friday, December 13, 2019 04:46 hrs UTC

ഡല്‍ഹി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ജോണി കുരുവിള വിദേശ കാര്യ സഹ മന്ത്രി ബഹു: വി. മുരളീധരന് ഓ. സി. ഐ. വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സമര്‍പ്പിച്ചു.

അടുത്ത കാലത്തു അമേരിക്കയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും ഓ. സി. ഐ. കാര്‍ഡ്, പാസ്‌പോര്ട്ട് പുതുക്കിയപ്പോള്‍ പുതുക്കാതിരുന്നതിനാല്‍ ചില എയര്‍ലൈനുകള്‍ യാത്രക്കാരെ മടക്കുകയുണ്ടായി. പഴയ പാസ്‌പോര്ട് കൂടെ കരുതിയിരുന്നവര്‍ക്കും നിരാശ നല്‍കിയ സഭാവങ്ങളാണ് നടന്നത്. നിലവിലുള്ള നിയമം അനുസരിച്ചു ഇരുപതു വയസ്സിനു തഴയുള്ളവര്‍ പാസ്സ്പോര്‍ട്ട് പുതുക്കുന്ന ഓരോ തവണയും ഓ. സി.ഐ. കാര്‍ഡ് പുതുക്കണം. എന്നാല്‍ ഇരുപതു വയസ്സ് കഴിഞ്ഞവര്‍ ഓ. സി. ഐ. ഒരുപ്രാവശ്യം മാത്രം എടുത്താല്‍ പിന്നെ അമ്പതു വയസ്സുവരെ പുതുക്കേണ്ടതില്ല. 

 
അമ്പതു വയസ്സ് കഴിഞ്ഞു എടുത്തവര്‍ പിന്നെ പുതുക്കേണ്ടതില്ല. ഇവിടെ ഒരു ചോദ്യ ഏവരും ചോദിക്കുന്നത് ഇരുപതു പാസ്സിന് മുന്‍പ് (ഉദാഹരണത്തിന് പതിനെട്ടു വയസ്സില്‍ ഓ. സി. ഐ എടുത്തവര്‍) പുതുക്കേണ്ടതുണ്ടോ? തീര്‍ച്ചയായും പാസ്‌പോര്ട്ട് പുതുക്കുമ്പോള്‍ ഒരു പ്രാവശ്യം പുതുക്കണം (അമ്പതു വയസ്സ് എത്തുന്നത് വരെ). അതു പോലെ നാല്പത്തി എട്ടു വയസ്സില്‍ ഓ. സി. ഐ. എടുത്തവര്‍ അമ്പതു വയസ്സ് കഴിഞ്ഞു പാസ്‌പോര്ട്ട് പുതുക്കുമ്പോള്‍ ഓ. സി. ഐ ഒരു പ്രാവശ്യം പുതുക്കണം. പിന്നീട് പുതുക്കേണ്ടതില്ല. ഈ വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ് സൈറ്റില്‍ ലഭ്യമാണ്. എന്നാല്‍ പലരും വിവരങ്ങള്‍ തിരക്കാതെ യാത്ര ചെയ്യുന്നു എന്നതാണ് സത്യം.

ഓ. സി. ഐ കാര്‍ഡ് ഒരു സ്ഥിര വിസ ആണെന്ന് ഏവരും വിശ്വസിക്കുന്നത് ഓ. സി. ഐ. കാര്‍ഡില്‍ 'വിസ വാലിഡിറ്റി - ലൈഫ് ലോങ്ങ്' എന്ന് സ്റ്റാമ്പ് ചെയ്തിട്ടുള്ളതിനാലാണ്. എന്നാല്‍ ഓ. സി. ഐ. കാര്‍ഡ് ഒന്ന് എടുത്തു നോക്കിയാല്‍ അതിനു മുകളിലായി കൃത്യമായി ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നു 'OCI card and visa to be re-issued, each time a new passport is issued to the applicant till he/she attains the age of 20 years and also once after completion of 50 years of age by the OCI card holder'

ഫോമാ നേതാവ് അനിയന്‍ ജോര്‍ജ്, തോമസ് ടി ഉമ്മന്‍, ജിബി തോമസ്, പി. സി. മാത്യു മുതലായ അമേരിക്കന്‍ മലയാളികളുടെ പരിശ്രമത്തിന് നാലഞ്ചു ദിവസത്തിനകം പതിമൂവായിരത്തിലധികം ഒപ്പു ശേഖരണം നടത്തിയതിനു പുറമെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള ഡല്‍ഹിയിലെത്തി വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരനെ അദ്ദേഹത്തിന്റെ ഓഫിസില്‍ സന്ദര്‍ശിച്ചു വിദേശ ഓ. സി. ഐ. കാര്‍ഡ് ഉടമകള്‍ക്ക് യാത്ര തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് നേരിട്ടാവശ്യപ്പെടുകയും നിവേദനം നല്‍കിയത്. 
 
വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളായ ശ്രീ ബാബു പണിക്കര്‍ (ഡല്‍ഹി), ഡല്‍ഹി പ്രൊവിന്‍സ് സെക്രട്ടറി സജി തോമസ്, ശ്രീ ഹരി വൈദ്യനാഥന്‍, ശ്രീ ഡൊമനിക് (ഡല്‍ഹി) എന്നിവരും നിവേദനം നല്‍കുന്നതിന് ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള യോടൊപ്പം എത്തിയിരുന്നു. ഗ്ലോബല്‍ പ്രസിഡന്റ് സമയോചിതമായി പ്രവര്‍ത്തിച്ചതില്‍ അനിയന്‍ ജോര്‍ജ്, പി. സി. മാത്യു, തോമസ് മൊട്ടക്കല്‍, ജെയിംസ് കൂടല്‍, തോമസ് ടി. ഉമ്മന്‍, അലക്‌സ് കോശി വിളനിലം, ഹരികൃഷ്ണന്‍ നമ്പൂതിരി, എസ്. കെ. ചെറിയാന്‍, സുധിര്‍ നമ്പിയാര്‍, തങ്കമണി അരവിന്ദന്‍, മുതലായ അമേരിക്കന്‍ മലയാളി നേതാക്കള്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More