You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് ടീം ഫ്വങ്ക്‌ലിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു

Text Size  

Story Dated: Thursday, December 12, 2019 03:28 hrs UTC

വാഷിംഗ്ണ്‍ ഡി.സി.: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് ടീം ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്വാങ്ക്‌ലിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.
 
നവംബര്‍ 24-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.തോമസ് പോള്‍ ടീം അംഗങ്ങളായ ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ കമ്മിറ്റി അംഗങ്ങളായ മാത്യൂ വര്‍ഗീസ്, തോമസ് വര്‍ഗീസ്, ജോര്‍ജ് തോമസ്, ജോണ്‍ താമരവേലില്‍, ഷിബു തരകന്‍, മാത്യു ജോഷ്വാ, ബാബു പാറയ്ക്കല്‍ എന്നിവരെ സ്വാഗതം ചെയ്യുകയും, കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് പറയുകയും കോണ്‍ഫറന്‍സിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു.
 
ജോബി ജോണ്‍, മാത്യൂ വര്‍ഗീസ്, തോമസ് വര്‍ഗീസ്, ജോണ്‍ താമരവേലില്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും രജിസ്‌ട്രേഷനെകുറിച്ചും, കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിയ്ക്കുന്ന സുവനീറിനെകുറിച്ചും, അതിലേക്ക് നല്‍കാവുന്ന പരസ്യങ്ങളെ കുറിച്ചും വിവരങ്ങള്‍ നല്‍കി.
 
ജൂലൈ 15 മുതല്‍ 18 വരെ ന്യൂജേഴ്‌സിയിലെ അറ്റലാന്റിക് സിറ്റിയിലുള്ള ക്ലാറിഡ്ജ്-റാഡിസണ്‍ ബീച്ച് റിസോര്‍്ട്ടില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടക്കുക. ഇടവകയില്‍ നിന്നും നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More