You are Here : Home / USA News

ഓര്‍മ്മ ക്രിസ്തുമസ് ആഘോഷം 14 ന്

Text Size  

Story Dated: Wednesday, December 11, 2019 04:54 hrs UTC

ഒര്‍ലാന്റോ : ഒര്‍ലാന്റോ റീജനല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ) ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 14ന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ കാസെല്‍ബെറി സെന്ററില്‍  (1994 ഈസ്റ്റ് ലേക്ക് െ്രെഡവ്, ഫ്‌ളോറിഡ 32707) വെച്ച് നടത്തപ്പെടും.

ക്രിസ്മസ് രാവ് സ്‌കിറ്റ്, ഫ്‌ലാഷ് ഡാന്‍സ്, പുരാതന മാര്‍ഗ്ഗംകളി, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, കരോള്‍ ഗാനാലാപനം തുടങ്ങി ഒട്ടനവധി വിനോദങ്ങളും മറ്റ്  മത്സരങ്ങളും പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് നവ്യാനുഭവം പകരും.

ക്രമീകരണങ്ങള്‍ക്ക് വേണ്ടി  ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ജിജോ ചിറയില്‍ (പ്രസിഡന്റ്), തോമസ് കുറിയാക്കോസ് (വൈസ് പ്രസിഡന്റ്), ക്രിഷ്ണ ശ്രീകാന്ത് (സെക്രട്ടറി), മാത്യൂ സൈമണ്‍ (ജോ. സെക്രട്ടറി), നെബു സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരാണ് ഓര്‍മ്മ ഭാരവാഹികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More