You are Here : Home / USA News

ഹാറ്റ്‌ബോറോ സി. എസ്. ഐ. കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ

Text Size  

Story Dated: Saturday, August 24, 2019 12:23 hrs UTC

സുമോദ് നെല്ലിക്കാല
 
 
 
ഫിലാഡല്‍ഫിയ : ഹാറ്റ്‌ബോറോയിലുള്ള സി. എസ്. ഐ.ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വാനിയയുടെ (3155 Davisville Road, Hatboro, PA 19040)  ഈ വര്‍ഷത്തെ ഹാറ്റ്‌ബോറോ കണ്‍വന്‍ഷന്‍  ഓഗസ്‌ററ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടത്തപ്പെടും. പ്രശസ്ത സുവിശേഷ പ്രസംഗകനും മിഷന്‍ ഇന്ത്യയുടെ (തിരുവല്ല) പ്രവര്‍ത്തകനുമായ ഇവാഞ്ചലിസ്റ്റ് എം. ജി. മാത്യൂസ് വചനഘോഷണം നടത്തും. വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് 6:30 നു ഗാന ശുശ്രുഷയോടുകൂടി യോഗം ആരംഭിക്കും. ഞായറാഴ്ച രാവിലെ 10:30 ന് വിശുദ്ധ ആരാധനയോടു കൂടി കണ്‍വന്‍ഷന്‍ അവസാനിക്കും. 
 
എല്ലാ വിശ്വാസികളെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി റെവ. റെനി ഫിലിപ്പ് 267 401 2535, സെക്രട്ടറി ജേക്കബ് കെ ജേക്കബ് 215 519 8106, കണ്‍വന്‍ഷന്‍ കോഡിനേറ്റര്‍ വര്‍ക്കി ജോണ്‍ 267 312 6830 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More