You are Here : Home / USA News

കരളലിവിന്റെ തീരത്തേക്ക് മാടി വിളിക്കുന്ന തിരുവല്ലാ വൈ എം സി എ.യ്ക്ക് ഫിലഡല്‍ഫിയയില്‍ ഊഷ്മള സ്വീകരണം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, August 26, 2013 10:55 hrs UTC

ഫിലഡല്‍ഫിയ: മാനോ പെരുമാറ്റ ക്ലേശമുള്ള കുട്ടികളുടെ (മെന്റലി ചലഞ്ച്ഡ് ചില്‍ഡ്രന്‍) ക്ഷേമ പ്രവര്‍ത്തനത്തിനുള്ള മാര്‍ ക്രിസോസ്റ്റം സ്വപ്ന പദ്ധതിയ്ക്ക് സഹായ ഹസ്തം തേടി ഫിലഡല്‍ഫിയ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയിലെത്തിയനിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്കും തിരുവല്ലാ വൈ എം സി ഏ സെക്രട്ടറി ജോയി ജോണിനും അകമഴിഞ്ഞ പിന്തുണയുമായി ഫിലഡല്‍ഫിയയിലെ വിവിധ സാമൂഹിക സംഘടനകള്‍ രംഗത്തെത്തി. അഭിവന്ദ്യ ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത, തിരുവല്ലാ വൈ. എം. സി. ഏ. സെക്രട്ടറി ജോയി ജോണ്‍, മാര്‍ തോമാ കോളജ് തിരുവല്ലാ മുന്‍ പ്രിന്‍സിപല്‍ പ്രൊഫ. കുര്യന്‍ ജോണ്‍ എന്നിവര്‍ മാര്‍ ക്രിസോസ്റ്റം സ്വപ്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തിരുവല്ലാ വൈ.എം. സി. ഏ. നടത്തുന്ന “വികാസ് സ്‌കൂള്‍” (ജന്മനാ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ പഠന പരിശീലന കേന്ദ്രം) പ്രവര്‍ത്തനം ആരംഭിച്ചിട്ട് 22 വര്‍ഷം പിന്നിടുന്നു. ഈ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ പലരും തങ്ങളുടെ മാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ അനാഥരായിത്തീരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മദ്ധ്യ കേരളത്തില്‍ ഇത്തരം ആളുകളുടെ പുനരധിവാസത്തിനു വേണ്ടി ഒരു സ്ഥാപനം ഉണ്ടാവുകയെന്നത് അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസൊസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ഒരു സ്വപ്നമാണ്. അതിന്റെ ഫലമാണ് “മാര്‍ ക്രിസോസ്റ്റം സ്വപ്ന പദ്ധതി”. മാര്‍ ക്രിസോസ്റ്റം സ്വപ്ന പദ്ധതിയ്ക്കു വേണ്ടി തിരുവല്ലാ വൈ. എം. സി. ഏ. ഒന്നര ഏക്കര്‍ സ്ഥലം കവിയൂരില്‍ കണിയാമ്പറമ്പില്‍ ഒരു കോടി രൂപാ വില നല്കി വാങ്ങിയിട്ടുണ്ട്.

 

ഇവിടെ ഒരു പുനരധിവാസ കേന്ദ്രം ഉണ്ടാക്കുവാന്‍ രണ്ടരക്കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിനാവശ്യമായ തുക സമാഹരിക്കുന്നതിന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനും മാനോ പെരുമാറ്റ ക്ലേശമുള്ള കുട്ടികളുടെ (മെന്റലി ചലഞ്ച്ഡ് ചില്‍ഡ്രന്‍) ക്ഷേമ പ്രവര്‍ത്തനത്തിനുള്ള കേന്ദ്രമായ “തീരത്തിന്റെ” (ഇന്ത്യാ സെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ച്) നടത്തിപ്പുകാരനുമായഅഭിവന്ദ്യ ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത ഫിലഡല്ഫിയയിലെ വിവിധ സാമൂഹിക സംഘടനകളുടെ സംയുക്ത യോഗത്തില്‍ഹൃദയസ്പര്‍ശിയായ കാരുണ്യ സേവനത്തിന്റെ ചിത്രങ്ങള്‍ വാക്കുകളിലൂടെ വരച്ചു വച്ചു. “ഇരുപതിനായിരം ഡോളര്‍ നല്കി ( വ്യക്തിയായും സംഘമായും)മാര്‍ ക്രിസോസ്റ്റം സ്വപ്ന പദ്ധതിയിലെ പുനരധിവാസ കേന്ദ്രത്തില്‍ ഒരു ബ്ലോക്ക് നിര്‍മ്മിക്കാനാവും, പതിനായിരം ഡോളര്‍ നല്‍ കി വികാസ് സ്‌കൂള്‍ പേട്രനാകനാകും, ആയിരം ഡോളര്‍ നല്‍കി വൈ. എം.സി. ഏ വികാസ് സ്‌കൂള്‍ ഫ്രണ്ട്‌സ് ആകാനാകും” എന്ന് വൈ. എം. സി. ഏ.സെക്രട്ടറി ജോയി ജോണ്‍ പറഞ്ഞു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ രാജന്‍ കുര്യന്‍, ഫൊക്കാനാ ജോയിന്റ് റ്റ്രഷറാര്‍ ജോര്‍ജ് ഓലിക്കല്‍, പമ്പാ ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, പ്രസ് ക്ലബ് ഫിലഡല്ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് വിന്‍സന്റ് ഇമ്മാനുവേല്‍, മലയാളം വാര്‍ത്താ ഉടമ ഏബ്രാഹം മാത്യൂ, ഷാജി മത്തായി, ഫ്രണ്ട്‌സ് ഓഫ് റാന്നി മുന്‍പ്രസിഡന്റ് സുരേഷ് നായര്‍, ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ് മെമ്പറും കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ലീഡറുമായ സുധാ കര്‍ത്താ, എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ് സെക്രട്ടറി ചെറിയാന്‍ കോശി, വാകത്താനം അസ്സോസിയേഷന്‍ ലീഡര്‍ കോര ചെറിയാന്‍, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ലീഡര്‍ ജേക്കബ് മാത്യൂ എന്നിവര്‍കാരുണ്യ സേവന പദ്ധതിയില്‍ വിവിധ സംഘടനകളുടെ സഹായം നല്കി് സംസാരിച്ചു. ഫിലഡല്‍ഫിയ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് രാജന്‍ സാമുവേല്‍ സ്വാഗതം നേര്‍ന്നു. ജോയിന്റ് സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍ ആമുഖ പ്രഭാഷണം ചെയ്തു. സ്ഥാപക പ്രസിഡന്റ് ജോര്‍ജ് ജോസഫ് യോഗ നടപടികള്‍ ഏകോപിപ്പിച്ചു. കമ്മറ്റി അംഗം തോമസ് പോള്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.