You are Here : Home / USA News

മലങ്കര യാക്കോബായ സുറിയാനി സഭ യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

Text Size  

Story Dated: Saturday, July 20, 2013 12:32 hrs UTC

മലങ്കര യാക്കോബായ സുറിയാനി സഭ അമേരിക്കന്‍ അതി ഭദ്രാസന 28-മത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സിന് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി, അഭിവന്ദ്യ:മാത്യൂസ് തീമോത്തിയോസ്, മാത്യൂസ് മാര്‍ അന്തീമോസ്,അയൂബ് മാര്‍ സില്‍വാനോസ് എന്നീ മെത്രാപൊലീത്താമാരുടേയും,അനേക വൈദികരുടേയും ശെമ്മാശ്ശന്മാരുടേയും നൂറുകണക്കിന് വിശ്വാസികളുടേയും ,സാന്നിദ്ധ്യത്തില്‍ , തിരി തെളിയിച്ച് പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. ഇന്നത്തെ യുവതലമുറയെ യാക്കോബായ വിശാസപാരമ്പര്യങ്ങളില്‍ അടിയുറപ്പിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായ ഒരുമയോടും, വിനയത്തോടും കൂടി പ്രവര്‍ത്തിക്കുവാന്‍ അഭിവന്ദ്യ.തിരുമേനി തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. തികച്ചും ആത്മീയഅന്തരീക്ഷത്തില്‍,വൈവിധ്യമാര്‍ന്ന പരിപാടികളും,നവീനമായ ആശയങ്ങളും ഉള്‍പെടുത്തി നടത്തപ്പെട്ട ഈകുടുംബ സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മം,മുഖ്യ അതിഥിയും,പാത്രിയര്‍ക്കാ ഡെലിഗേറ്റുമായ അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്താ നിര്‍വഹിച്ചു.

 

അമേരിക്കന്‍ ഭദ്രാസനത്തോട് പ:പാത്രിയര്‍ക്കീസ് ബാവാക്കുള്ള സ്‌നേഹവും, വാത്സല്യവും, അളവറ്റതാണെന്ന്,അഭിവന്ദ്യ തിരുമേനി തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഭദ്രാസന സെക്രട്ടറി വെരി. റവ.എബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ സ്വാഗതമാശംസിച്ചു. ഭദ്രാസന ജോയിന്റ് സെക്രട്ടറി റവ. ഫാ. പോള്‍ തോട്ടക്കാട്ട് എം.സി. ആയി പ്രവര്‍ത്തിച്ചു. മലങ്കരയില്‍ നിന്നും എത്തിയ മുവ്വാറ്റുപുഴ മേഖലാ മെത്രാപൊലീത്താ അഭിവന്ദ്യ മാത്യൂസ് മാര്‍ അന്തീമോസ് തിരുമേനി അനുഗ്രഹാശംസകള്‍ നേര്‍ന്നു. ദൈവത്തിന്റ കുടുംബത്തില്‍ നാമെല്ലാവരും ഒന്നാണെന്നും ദൈവത്തില്‍ വിനയപ്പെട്ട് ജീവിക്കുകയെന്നുള്ളതാണ് നമ്മുടെ ചുമതലയെന്നും അതിനായി ഇത്തരം കുടുംബസംഗമങ്ങള്‍ സഹായകരമായി തീരട്ടെയെന്നും അഭിവന്ദ്യ തിരുമേനി ആശംസിച്ചു. “ ന്യായം പ്രവത്തിക്കുക ദയാതല്പരനായിരിക്കുക,നിന്റെ ദൈവത്തിന്റ സന്നിധിയില്‍ താഴ്മയോടെ നടക്കുക.മീഖാ-6-8” എന്ന മുഖ്യ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ക്‌നാനായ നോര്‍ത്ത് അമേരിക്ക യൂറോപ്പ് മേഖലാ മെത്രാ പോലീത്താ, അഭിവന്ദ്യ ആയൂബ് മാര്‍ സില്‍വാനോസ് തിരുമേനി നല്‍കിയ സന്ദേശത്തില്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ആത്മീയ ഉന്നമനത്തിനുള്ള വഴികാട്ടിയാണെന്നും യുവജനങ്ങളെ ചൈതന്യമുള്ള ദൈവമക്കളാക്കി തീര്‍ക്കുന്നതില്‍ അത് കാരണമായി തീരുമെന്നും, അതിനായി ന്യായമായ ജീവിതമൂല്യങ്ങളോടെ ജീവിക്കുവാന്‍ തയ്യാറകണമെന്നും ഓര്‍മിപ്പിച്ചു.

 

 

തുടര്‍ന്ന് പ്രമുഖ സുവിശേഷ പ്രാസംഗികനായ റവ.ഫാ.തോട്ടപള്ളിയമ്പില്‍, യഥാര്‍ത്ഥ ക്രൈസ്തവ കുടുംബ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ച്,തിരുവചനത്തെ ഉദ്ധരിച്ച് സന്ദേശം നല്‍കി. ആദ്യ ദിവസമായ 18-#ാ#ംതിയതി വിവിധ പള്ളികളെ പാരതിനിധീകരിച്ചുള്ള ഡെലിഗേറ്റ് മീറ്റിങ്ങും തുടര്‍ന്ന് ഡാളസ്‌സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റേയും,സെന്റ് മേരീസ് പള്ളിയുടേയും സംയുക്ത ആഭിമുക്യത്തില്‍ നയന മനോഹരമായ കള്‍ച്ചറല്‍ പ്രോഗ്രാമും നടത്തപ്പെട്ടു. യുവജനങ്ങല്‍ക്കായി MGSOSA/ MGSOYA എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വിവിധ പരിപാടികള്‍ക്ക് റവ.ഫാ.ജോസഫ് ഹണീക്കട്ട് നേത്രത്വം നല്‍കി. മലങ്കരദീപം സോവനീറിന്റെ പ്രകാശനകര്‍മം അഭിവന്ദ്യമാത്യൂസ് മാര്‍ അന്തീമോസ് തിരുമേനി അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോഥിയോസ് തിരുമേനിക്ക കോപ്പി നല്‍കി കൊണ്ട് നര്‍വഹിക്കുകയുണ്ടായി. വിവിധ ഭക്തസംഘടനകളുടെ പ്രത്യേക യോഗങ്ങളും നടത്തപെട്ടു. പ്രധാന ദിവസമായ ഞായറാഴ്ച വി.കുര്‍ബ്ബാനയോടെ, ഈ കടുംബസംഗമത്തിന് തിരശീല വീഴും. അമേരിക്കന്‍ അതി ഭദ്രാസന പി.ആര്‍.ഒ.കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.