You are Here : Home / News Plus

വെനസ്വേലയില്‍ ഭരണ അട്ടിമറിക്ക് അമേരിക്ക; മഡൂറോയ്ക്ക് പിന്തുണയുമായി ലക്ഷങ്ങള്‍ തെരുവില്‍

Text Size  

Story Dated: Thursday, January 24, 2019 01:42 hrs UTC

വെനസ്വേലയില്‍ നിക്കോളാസ് മഡൂറോ സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്ക. വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് ജൂവാന്‍ ഗുഅയിഡോ, ഇനിമുതല്‍ താനാണ് പ്രസിഡന്റ് എന്ന് സ്വയം പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പിന്തുണയുമായി എത്തി.  അമേരിക്കന്‍ നിലപാടിനെതിരെ അതിശക്തമായ ഭാഷയിലാണ് പ്രസിഡന്റ് മഡൂറോ പ്രതികരിച്ചത്. അമേരിക്കയുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും റദ്ദ് ചെയ്യുകയാണെന്നും 72 മണിക്കൂറിനുള്ളില്‍ യുഎസ് നയതന്ത്രഞ്ജര്‍ രാജ്യം വിട്ടുപോകണമെന്നും മഡൂറോ മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.