You are Here : Home / News Plus

യുവതികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ നിലവിൽ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ്

Text Size  

Story Dated: Tuesday, December 04, 2018 08:39 hrs UTC

ശബരിമലയില്‍ യുവതികളെ ഉടന്‍ കയറ്റുന്നതില്‍ പരിമിതികളുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇപ്പോള്‍ സാധ്യമല്ല എന്നാണ് ബോര്‍ഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. അധിക സൗകര്യം ഒരുക്കുന്നതിന് സാവകാശം ആവശ്യമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.