You are Here : Home / News Plus

യു.എസ് മുൻ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയർ അന്തരിച്ചു

Text Size  

Story Dated: Saturday, December 01, 2018 08:57 hrs UTC

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു. യു.എസിന്റെ 41 ാമത്തെ പ്രസിഡന്റാണ് ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ് ബുഷ് സീനിയര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആയ അദ്ദേഹം 1989 മുതല്‍ 1993 വരെയാണ് പ്രസിഡന്റ് പദവി വഹിച്ചത്.1981 മുതല്‍ 1989 രണ്ട് തവണ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇറാഖിന്റെ കുവൈത്ത് അധിനിവേശവും സോവിയറ്റ് യൂണിയന്റെ പതനവും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അദ്ദേഹത്തിന്റെ മകനാണ് അമേരിക്കയുടെ 44 ാമത് പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യൂ ബുഷ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.