You are Here : Home / News Plus

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആധുനിക കാന്‍സര്‍ സെന്റര്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

Text Size  

Story Dated: Friday, November 23, 2018 10:09 hrs UTC

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് മലബാറിലെ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആധുനിക ത്രിതല കാന്‍സര്‍ സെന്റര്‍ ശനിയാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ആധുനിക സൗകര്യത്തോട് കൂടി സജ്ജീകരിച്ചിരിക്കുന്ന ത്രിതല കാന്‍സര്‍ സെന്ററും ലക്ചര്‍ കോംപ്ലക്‌സുമാണ് ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. അര്‍ബുദരോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികസഹായത്തോടെ 44.6 കോടി രൂപ ചെലവിലാണ് ത്രിതല കാന്‍സര്‍ സെന്റര്‍ പണിതത്. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി വിഭാഗങ്ങള്‍ ഒരുമിച്ച് ഒരേസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന മലബാറിലെ രോഗികകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാവുമെന്ന് എം.കെ രാഘവന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തലസ്ഥാനത്തെ ആര്‍.സി.സി യോട് കിടപിടിക്കുന്ന സൗകര്യങ്ങളോട് കൂടിയാണ് മെഡിക്കല്‍ കോളേജിലെ ഏഴ് നിലയിലുള്ള കാന്‍സര്‍ സെന്റര്‍. ഇതില്‍ മൂന്ന് നിലയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. മജ്ജ മാറ്റിവെക്കലൊഴികെ എല്ലാ ചികിത്സകള്‍ക്കും ഇവിടെ സൗകര്യമുണ്ടാകും. ഡിസംബര്‍ ആദ്യവാരത്തോടെയാണ് കിടത്തിച്ചികിത്സ തുടങ്ങുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.