ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് പൊലീസിനോട് കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം നൽകിയത്. എ വിജയരാഘവൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് നിയമോപദേശം നൽകിയിരിക്കുന്നത്. ഈ അടിസ്ഥാനത്തിൽ മലപ്പുറം എസ്‍പി തൃശ്ശൂർ റേഞ്ച് ഐജിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
Comments