ആലുവയില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ മൂന്നുവയസുകാരന്‍ നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്. അനുസരണക്കേടിന് കുട്ടിയ്ക്ക് ശിക്ഷ നല്‍കിയതായി അമ്മ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് അമ്മ പൊലീസിനോട് വിശദമാക്കി. കുട്ടിയ്ക്ക് പരിക്കേറ്റതെങ്ങനെയാണെന്ന ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചത്.
Comments