വോട്ടർമാർക്ക് നൽകാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. എഐഎഡിഎംകെയെ പിളർത്തി ടി.ടി.വി ദിനകരൻ രൂപം കൊടുത്ത അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടിയുടെ നേതാവിന്റെ പക്കൽ നിന്നാണ് കണക്കിൽ പെടാത്ത ഇത്രയധികം തുക പിടികൂടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആണ്ടിപ്പെട്ടി മണ്ഡലത്തിൽ നിന്നാണ് ഇത്രയധികം തുക കണ്ടെത്തിയത്.
Comments