ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം. ബഹിരാകാശശക്തികളിൽ ഇന്ത്യ സ്വന്തം അധ്യായം എഴുതിച്ചേർത്തു. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രവർത്തനക്ഷമമായ ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് തകർത്തു. അതിന് എ-സാറ്റ് എന്ന ആന്‍റി സാറ്റലൈറ്റ് ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തി. മൂന്ന് മിനിറ്റ് കൊണ്ടാണ് ഈ മിഷൻ പൂർത്തിയായത്. ഇതിന് കൃത്യത ആവശ്യമായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർ ആ മിഷൻ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. - മോദി പറഞ്ഞു.
Comments