വയനാട്ടിൽനിന്ന് മത്സരിക്കുന്ന കാര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജെവാല.കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമുള്ള പ്രവർത്തകർ തങ്ങളുടെ സംസ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അമേഠിയാണ് തന്റെ കർമഭൂമിയെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും കഴിഞ്ഞദിവസം ഒരു ഹിന്ദി ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു മത്സരിക്കണമെന്ന അതതു സംസ്ഥാനങ്ങളിലെ പ്രവർത്തകരുടെ ആവശ്യത്തെ കോൺഗ്രസും രാഹുൽ ഗാന്ധിയും ബഹുമാനിക്കുന്നുവെന്നും സുർജെവാല പറഞ്ഞു.
Comments