മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തില്‍ കത്തി വെയ്ക്കാന്‍ തയ്യാറാകുമെന്ന ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. 'യൂത്ത് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയാലേ ഈ നാട്ടിലെ കൊലപാതകങ്ങള്‍ അവസാനിക്കൂ എങ്കില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, പിണറായി വിജയന്റെ കഴുത്തില്‍ കത്തി വയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയാറാകും' എന്നാണ് ബാലു പ്രസംഗിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസത്തില്‍ പ്രസംഗിക്കുന്നതിനിടയിലാണ് നേതാവിന്റെ വിവാദ പരാമര്‍ശം. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ബാലു ചേര്‍പ്പ് സര്‍വീസ് സഹകരണ സംഘം ഡയറക്ടറുമാണ്.
Comments