പ്രധാനമന്ത്രി കിസാല്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയം കളിച്ചാല്‍ കര്‍ഷകര്‍ അത് തകര്‍ക്കും.കൂടതെ അത് കര്‍ഷകര്‍ക്ക് തെറ്റിധാരണകള്‍ ഉണ്ടാക്കുമെന്നും മോദി പറഞ്ഞു. ഗോരഖ്പൂരില്‍ കിസാന്‍ സമ്മാന്‍ നിധി പദ്ധതി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലായിരുന്നു പദ്ധതിയുടെ ഉല്‍ഘാടനം നടന്നത്.
കിസാന്‍ സമ്മാന്‍ നിധിയിലേയ്ക്ക കേരളത്തില്‍ നിന്ന് 12 ലക്ഷത്തോളം കര്‍ഷകരാണ് അപേക്ഷിച്ചത്.രണ്ട് ഹെക്ട്ടറില്‍ താഴെ ഭൂമിയിലുള്ള കര്‍ഷകര്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ കഴിയുക.മൂന്ന് തവണകളായാണ് ആറായിരം രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുക.ഇതില്‍ ആദ്യ തവണയായ രണ്ടായിരം രൂപ ഏതാണ്ട് ഒരു കോടി കര്‍ഷകര്‍ക്ക് ഡിജിറ്റലായി നേരിട്ട് എത്തിക്കുന്ന പ്രക്രിയയാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
Comments