പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിനടുത്ത് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സ്ഥലത്തെ സ്ത്രീകളുടെ രോഷപ്രകടനം. ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പീതാംബരന്‍റെ വീടും പെരിയയ്ക്ക് അടുത്തുള്ള കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം അനുഭാവികളുടെ വീടും പി കരുണാകരനുൾപ്പടെയുള്ള സിപിഎം നേതാക്കൾ സന്ദർശിച്ചു. തുടർന്ന് സ്ഥലത്തെ പാർട്ടി ഓഫീസ് കൂടി സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു സ്ത്രീകൾ പ്രതിഷേധിച്ചത്.
Comments