സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാര്‍ട്ടി പറയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകൾ യാഥാര്‍ത്ഥ്യമാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറാകണമെന്നും ഉമ്മൻചാണ്ടി ആരോപിച്ചു കാസര്‍കോട് ഇരട്ടകൊലപാതക കേസിന്‍റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
Comments