പുൽവാമ ഭീകരാക്രമണം നടന്ന് നൂറ് മണിക്കൂറുകൾക്കുള്ളിൽ കശ്മീർ താഴ്‍വരയിലെ ജയ്ഷ് ഇ മുഹമ്മദ് നേതൃത്വത്തെ നശിപ്പിച്ചെന്ന് സൈന്യം. കശ്മീർ താഴ്വരയിലെ ഭീകരർക്ക് കീഴടങ്ങാൻ സൈന്യം അന്ത്യശാസനം നൽകി സൈന്യം. ഇത് അവസാനമുന്നറിയിപ്പാണ്. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാൻഡർ കൻവാൾ ജീത് സിംഗ് ധില്ലൻ വ്യക്തമാക്കി. ജമ്മു കശ്മീർ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സൈന്യത്തിന്‍റെയും മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തമായ മുന്നറിയിപ്പ്.
Comments