You are Here : Home / News Plus

മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ക്ഷമ പറഞ്ഞ് കെ സുധാകരൻ

Text Size  

Story Dated: Thursday, January 24, 2019 08:11 hrs UTC

മുഖ്യമന്ത്രി സ്ത്രീകളെക്കാൾ മോശമായി എന്ന പ്രസ്താവനയിൽ ക്ഷമ പറഞ്ഞ് കോൺഗ്രസ് നേതാവ് കെ സുധാകരൻ. താൻ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചതല്ലെന്നുമാണ് കെ സുധാകരന്‍റെ വിശദീകരണം. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കാസർകോട് നടന്ന യു ഡി എഫ് കളക്ട്രേറ്റ് മാർച്ചിലാണ് കെ സുധാകരൻ വിവാദ പ്രസ്താവന നടത്തിയത്. പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാൾ മോശമായി എന്നതാണ് യാഥാർത്ഥ്യം എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.