ഭരണസ്തംഭനം മറയ്ക്കാനാണ് മുഖ്യമന്ത്രി ശബരിമല വിഷയം ഊതിക്കത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന ചിന്ത മുഖ്യമന്ത്രിക്കു വേണ്ട. ഭരണസ്തംഭനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ആവശ്യത്തില്‍ക്കൂടുതല്‍ അകമ്പടി വാഹനങ്ങള്‍ എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. 28 പോലീസ് വാഹനവും ആംബുലന്‍സുമാണ് പിണറായിക്ക് അകമ്പടിപോകുന്നത്. പിണറായിയെ ആര് എന്തുചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.
Comments