ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി തള്ളി. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് നേരത്തെ ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പരോളിലുള്ള പ്രതികള്‍ വരെ ശബരിമല ദര്‍ശനത്തിന് പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകന് വാദിച്ചു. ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുമോയെന്നും സുരേന്ദ്രനോട് കോടതിയില്‍ വാക്കാല്‍ ചോദിച്ചിരുന്നു
Comments