ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിയിലാണ് കോടതി നിര്‍ദ്ദേശം. രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണ് കേസ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി ചന്ദ്രമോഹന് അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
Comments