സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ ഒരാളുടെ കലാപാഹ്വാനത്തിന്റെ ശബ്ദസന്ദേശവുമായി കടകംപള്ളി സുരേന്ദ്രന്റെ വാർത്താസമ്മേളനം. തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ സന്ദേശമാണ് കേൾപ്പിച്ചത്. ഒരു ആര്‍എസ്എസ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവിടാം എന്ന് പറഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ശബ്ദസന്ദേശം പുറത്ത് വിട്ടത്.
Comments