You are Here : Home / News Plus

അങ്കണവാടിയിലെ കറിപ്പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു

Text Size  

Story Dated: Wednesday, August 29, 2018 08:36 hrs UTC

അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ശഹ്‌ഡോല്‍ ജില്ലയിലാണ് സംഭവം. കുട്ടി അറിയാതെ കാല്‍ വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം. ആശുപത്രിയിലെത്തിച്ച സുഹാസിനി ബൈഗ ചികിത്സയിലിരിക്കെ മരിച്ചു. അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പാചകപ്പുരയോടു ചേര്‍ന്ന മുറിയില്‍ അരിയെടുക്കാന്‍ പോയിരുന്നുവെന്നും കുട്ടിയുടെ നിലവിളി കേട്ടാണെത്തിയതെന്നും ഇവര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.