You are Here : Home / News Plus

പ്രളയത്തിന് വഴിവെച്ചതില്‍ ഡാം മാനേജ്‌മെന്റിലെ പാളിച്ചയും

Text Size  

Story Dated: Wednesday, August 22, 2018 06:35 hrs UTC

കേരളത്തെ മുക്കിയ മഹാപ്രളയത്തിന് ഡാം മാനേജ്‌മെന്റിലെ പിഴവും കാരണമായെന്ന വസ്തുത ബലപ്പെടുന്നു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ ജലം ഘട്ടം ഘട്ടമായി ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമപ്പെടുത്താന്‍ കഴിയാതിരുന്നതാണ് നാളിതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത പല സ്ഥലങ്ങളേയും വെള്ളത്തില്‍ മുക്കിയത്‌. ആഗസ്റ്റ് ഒമ്പതിന് പോലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 2397 അടിയിലെത്തിയാല്‍ ഇടുക്കിയുടെ ഷട്ടര്‍ തുറക്കുമെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറഞ്ഞു. പക്ഷേ ജലവിഭവ മന്ത്രി മന്ത്രി പറഞ്ഞത് തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്നാണ്. ഒടുവില്‍ 2399 അടിയിലെത്തിയപ്പോഴാണ് ഒരു ഷട്ടര്‍ തുറന്നത്. അപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡാം തുറക്കാന്‍ കഴിയുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.