You are Here : Home / News Plus

സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ്

Text Size  

Story Dated: Sunday, June 28, 2020 03:38 hrs UTC

സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,495 ആയി. 2,627 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,24,755 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. കൊവിഡ് ബാധിച്ച്‌ 40 പേര്‍കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 1,551 ആയി ഉയര്‍ന്നു.

പ്രധാന സ്ഥലങ്ങളിലെ വിവരം: ഹുഫൂഫ്- 457, റിയാദ്- 389 ദമ്മാം- 320, മക്ക- 315, മദീന- 186, അല്‍മുബറസ്- 183, ഖമീസ് മുശൈത്- 171, ഖതീഫ്- 151, ജിദ്ദ- 121, അബ്ഹാ- 120, ഹഫര്‍ ബാതിന്‍- 104, നജ്റാന്‍- 90, ദഹ്റാന്‍- 78, കോബാര്‍- 76, സ്വഫ്‌വാ- 74, ബീഷ- 73, മഹായീല്‍ അസീര്‍- 51, ബുറൈദ- 50, ജുബൈല്‍- 45, ഹായില്‍- 41, ഉനൈസ- 34, തബൂക്- 25, വാദി ദവാസിര്‍- 23, യാമ്ബു- 20, ജീസാന്‍- 20, ഷര്‍വ- 18, ബഖീഖ്- 17, അബു ഉറൈഷ്- 15.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.