You are Here : Home / News Plus

സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

Text Size  

Story Dated: Sunday, May 26, 2019 08:35 hrs UTC

സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബരോളിയ ​ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിര്‍ത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ‍ൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ സംശായാസ്പദമായ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. രാഷ്ട്രീയ വൈരാ​ഗ്യമോ പഴയ തര്‍ക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നി​ഗമനമെന്നും എസ്പി വ്യക്തമാക്കി.

അതേസമയം കൊലപാതകത്തിന് പിന്നാല്‍ കോണ്‍​ഗ്രസ് ആണെന്ന് ആരോപിച്ച്‌ സുരേന്ദ്ര സിംഗിന്റെ കുടുംബം രം​ഗത്തെത്തി. ഇത്തരം അതിക്രമങ്ങള്‍ കണ്ടുനില്‍ക്കാനാകില്ല. പക്ഷെ ഇതിന് പിന്നില്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകരാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിക്കും ബിജെപിക്കും വേണ്ടി തന്റെ പിതാവ് രാപ്പകല്‍ പ്രചാരണത്തിന് ഇറങ്ങിയതാണ്. അതിന്റെ ഫലമായാണ് ബിജെപി മണ്ഡലത്തില്‍ ഇത്രയും വോട്ട് നേടിയതെന്നും സുരേന്ദ്ര സിം​ഗിന്റെ മകന്‍ അഭയ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ അക്രമികള്‍ വീടിന് മുന്നില്‍ ഇരിക്കുകയായിരുന്ന പിതാവിന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദം കേട്ട് ഉമ്മറത്തെത്തിയപ്പോഴാണ് തലയ്ക്ക് വെയിയേറ്റ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന പിതാവിനെ കാണുന്നത്. പിതാവിനെ ഉടനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും അവിടുന്ന് ലഖ്നൗവിലെ ട്രൂമ സെന്ററിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്മൃതി ഇറാനി വീട് സന്ദര്‍ശിക്കാനിരിക്കെയായിരുന്നു പിതാവിന്റെ കൊലപാതകമെന്നും അഭയ് പറഞ്ഞു.

2014-ലെ തെരഞ്ഞെടുപ്പ് മുതല്‍ സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്സഭ തെരഞ്ഞെടുപ്പില്‍ വമ്ബിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അനുനായി വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് അമേഠിയിലെ ജനങ്ങള്‍. 42 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന്‍റെ പരമ്ബരാഗത മണ്ഡലമായ അമേഠിയില്‍ കൊടി നാട്ടിയതോടെ ബിജെപിയില്‍ തന്നെ ജൈന്‍റ് കില്ലറെന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014-ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്‌, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.