You are Here : Home / News Plus

ഉമ്മൻചാണ്ടി കോട്ടയത്ത് മത്സരിക്കണമെന്ന് ജോസഫ്

Text Size  

Story Dated: Wednesday, March 13, 2019 08:30 hrs UTC

കോട്ടയം സീറ്റ് സംബന്ധിച്ച് കേരളാ കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായി പുതിയ ഉപാധി മുന്നോട്ടുവെച്ച് പി ജെ ജോസഫ്. കോട്ടയം സീറ്റ് കോൺഗ്രസുമായി വച്ചുമാറി അവിടെ ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം പി ജെ ജോസഫ് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന. കേരളാ കോൺഗ്രസ് വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയിൽ ലോക്സഭയിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ചിട്ടും കോട്ടയം സീറ്റ് വിട്ട് നൽകാൻ തയ്യാറാകാത്ത കെഎം മാണിയുടെ നിലപാടിലുള്ള പ്രതിഷേധവും അതൃപ്തിയും കോൺഗ്രസ് നേതാക്കളെ അറിയിച്ചതിന് ശേഷമാണ് പി ജെ ജോസഫ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.