You are Here : Home / News Plus

കുഞ്ചാക്കോ ബോബന് നേരെ അസഭ്യവര്‍ഷവും വധഭീഷണിയും; 76 കാരന്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Monday, October 08, 2018 07:37 hrs UTC

നടന്‍ കുഞ്ചാക്കോ ബോബനെ അസഭ്യം പറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 76കാരന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ മാനസികരോഗിയാണെന്നാണ് പോലീസ് നിഗമനം. ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാല്‍ ജോസ് ചിത്രം 'തട്ടിന്‍പുറത്തെ അച്യുത'ന്റെ ഷൂട്ടിങിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് കുഞ്ചാക്കോ ബോബന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. മാവേലി എക്‌സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയും കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയുമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.